HOME
DETAILS

കൊട്ടിക്കലാശം: കെമാല്‍പാഷയുടെ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കും

  
backup
May 20 2016 | 23:05 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%82-%e0%b4%95%e0%b5%86%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be

കൊച്ചി: തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ അഞ്ച് മണിക്കുറോളം ഗതാഗതം തടസം നേരിട്ടുവെന്നും നിയമവിരുദ്ധമായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍പാഷ നല്‍കിയ കത്ത് പൊതുതാല്‍പര്യഹര്‍ജിയായി ഹൈക്കോടതി പരിഗണിക്കും.
കത്ത് പൊതു താല്‍പര്യഹര്‍ജിയുടെ ചുമതലയുള്ള ജസ്റ്റിസ് ആന്റണി ഡൊമനിക്കിനു കൈമാറിയിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കത്ത് പൊതുതല്‍പര്യഹര്‍ജിയായി പരിഗണിക്കാന്‍ ആക്ടിങ്് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
മെയ് 14ന് നടന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന കൊട്ടിക്കലാശത്തില്‍ ദേശീയപാത, സംസ്ഥാന പാത, ജങ്ഷനുകള്‍ എന്നിവിടങ്ങളില്‍ മണിക്കുറുകളോളം ഗതാഗത സ്തംഭനം ഉണ്ടായെന്നും കത്തില്‍ വ്യക്തമാക്കുന്നു. ആലുവ, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളില്‍ ഗതാഗത സ്തംഭനം ഉണ്ടായി.
 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത സ്തംഭനം ഉണ്ടായെന്നും മനസിലാക്കാനായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഗതാഗത തടസം മൂലം ബുദ്ധിമുട്ടി. ഗതാഗതം തടസപ്പെടുത്തി ഇത്തരത്തിലുള്ള റോഡ് ഉപരോധം മനുഷ്യാവകാശ-ഭണഘടനാ ലംഘനമാണെന്നു കത്തില്‍ പറയുന്നു.
പൊതു റോഡ് കളി സ്ഥലമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കോടതി ഇടപെടണം, പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago