HOME
DETAILS

പൊലിസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ വേണ്ട: മുഖ്യമന്ത്രി

  
backup
November 30 2016 | 21:11 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae



തിരുവനന്തപുരം: പൊലിസ് സേനയിലെ ക്രിമിനലുകള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ മൂന്നാംമുറ അംഗീകരിക്കില്ല. ലോക്കപ്പ് മര്‍ദനമോ മരണമോ ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു അന്വേഷിക്കും.
പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. കേരള പൊലിസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷനിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. കുറ്റം തെളിയിക്കാന്‍ പ്രാകൃതമായ മൂന്നാംമുറ വേണം എന്നായിരുന്നു പൊലിസില്‍ ചിലരുടെ നേരത്തെയുള്ള നിലപാട്. കാലം മാറി.
ഇപ്പോള്‍ പ്രൊഫഷണല്‍ മികവിലൂടെ കുറ്റം തെളിയിക്കുകയാണ് ആവശ്യം.  ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ മര്‍ദിച്ച പൊലിസുകാര്‍ മാത്രമല്ല ലോക്കപ്പിന്റെ ചുമതലയുള്ള  എസ്.ഐക്കും ബാധ്യതയുണ്ട്.
മര്‍ദനം നടന്നെന്ന  പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ എസ്.ഐയെ അടക്കം സസ്‌പെന്റ് ചെയ്തു അന്വേഷിക്കും. ലോക്കപ്പ് മരണം നടന്നാല്‍ സ്ഥലത്ത് ഇല്ലാതിരുന്നാല്‍ പോലും ഉത്തരവാദപ്പെട്ട സി.ഐ അടക്കമുള്ള ഓഫിസര്‍മാരെ സസ്‌പെന്റ് ചെയ്യും. ചില പൊലിസുകാര്‍ പണ്ടേ ശീലിച്ചുവന്ന രീതി മാറ്റാനാകില്ല. അത്തരം ആളുകള്‍ ഇപ്പോഴും തെറ്റായ രീതിയില്‍ പെരുമാറുന്നുണ്ട്. മൂന്നാംമുറ പ്രയോഗിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം തന്നെ നടപടിയെടുക്കും.
പൊലിസ് സേനയ്ക്കുള്ളിലെ ചിലരുടെ ദുഃസ്വഭാവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. സേനയുടെ യശസ്സ് തകര്‍ക്കരുത്. അഴിമതി സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. അഴിമതിക്കാരെ ഒരുരീതിയിലും സേനയ്ക്കുള്ളില്‍ വച്ചുപൊറുപ്പിക്കില്ല. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലിസുകാര്‍ക്ക് കഴിയണം. ആവലാതികള്‍ കേള്‍ക്കാനുള്ളതാണ് പൊലിസ് സ്റ്റേഷനുകള്‍. തെറ്റ് ആര് ചെയ്താലും തെറ്റിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ പൊലിസ് കാര്യമാക്കേണ്ടതില്ല.
എല്ലാവരെയും പരിഗണിച്ചുകൊണ്ടാവണം നിയമവാഴ്ച നടപ്പാക്കേണ്ടത്. പൊലിസ് സ്വീകരിക്കുന്ന നടപടികള്‍ സത്യസന്ധവും നീതിപൂര്‍വവുമായിരിക്കണം.
സഹാനുഭൂതിയോടെ യായിരിക്കണം സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കൃത്യ നിര്‍വഹണത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പൊലിസിന്റ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍ എവിടെനിന്നുണ്ടായാലും സര്‍ക്കാര്‍ അതിന് ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവര്‍ത്തനമാണ് സേനാംഗങ്ങളില്‍നിന്ന് ഉണ്ടാകേണ്ടത്. സേവന വേതന വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. എട്ടു മണിക്കൂര്‍ ജോലി തത്വത്തില്‍ അംഗീകരിച്ചതാണ്. ചില സ്‌റ്റേഷനുകളില്‍ മാത്രമാണ് ഇത് നടപ്പാക്കപ്പെട്ടതെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
 ജോലിഭാരം ലഘൂകരിക്കുന്നതിന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനയുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പൊലിസുകാരുടെ എണ്ണം കൂട്ടും.  15 ശതമാനം വനിതാ പൊലിസുകാരെ റിക്രൂട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago