പാകിസ്താന് ബുദ്ധിമാന്മാരുടെ നാട്, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറെന്നും ഷെരീഫിനോട് ട്രംപ്
ഇസ്ലാമാബാദ്: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി പാക് പ്രസിഡന്റ് നവാസ് ഷെരിഫ് ഫോണില്‍ ആശയവിനിമയം നടത്തി. പാകിസ്താന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ തയ്യാറാണെന്നും ട്രംപ് അറിയച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമം നടത്താന്‍ ശ്രമിക്കാമെന്നും ജനുവരി 20നു മുമ്പാണെങ്കിലും എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും ട്രംപ് പറഞ്ഞു.
നവാസ് ഷെരീഫിനോട് സംസാരിക്കുമ്പോള്‍ വളരെ നാളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും ട്രംപ് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു.
ഷെരീഫിനെ ഗംഭീര മനുഷ്യനെന്നു വിശേഷിപ്പിച്ച ട്രംപ് ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുള്ള രാജ്യമാണ് പാകിസ്താനെന്നും അവരെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞതായും കുറിപ്പിലുണ്ട്. ട്രംപിനെ പാകിസ്താന് സന്ദര്‍ശനത്തിന് ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."