HOME
DETAILS
MAL
ബഹ്‌റൈനിലെ ഇന്‍ഫര്‍മേഷന്‍ അഫേഴ്‌സ് അതോറിറ്റി പിരിച്ചുവിട്ടു
backup
December 01 2016 | 13:12 PM
മനാമ: ബഹ്‌റൈനിലെ ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് അതോറിറ്റി പിരിച്ചുവിട്ടതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇന്‍ഫര്‍മേഷന്‍ അഫേഴ്‌സ് അതോറിറ്റി ഇന്നു മുതല്‍ പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ചത്.
ഇക്കാര്യം 82/2016 എന്ന ക്രമത്തില്‍ ഉത്തരവായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇനി മുതല്‍ ബഹ്‌റൈനിലെ വാര്‍ത്താവിനിമയ മാധ്യമങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്‌സുമായി ബന്ധപ്പെട്ട് നടന്നു വന്നിരുന്ന കാര്യങ്ങളെല്ലാം ഇനി മുതല്‍ മന്ത്രാലയമായിരിക്കും കൈകാര്യം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ www.bna.bhയില്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."