പണമെത്തിയില്ല; ജില്ലാ ട്രഷറിയില്‍ പെന്ഷന് വിതരണം വൈകി
കോഴിക്കോട്: ജില്ലാ ട്രഷറിയില്‍ പണമെത്താന്‍ വൈകിയതുമൂലം പെന്ഷന് വിതരണം താളംതെറ്റി. ഇത് ട്രഷറിയില്‍ പ്രതിഷേധത്തിനിടയാക്കി. പുലര്‍ച്ചെ നാലോടെത്തന്നെ ആളുകള്‍ പെന്ഷന് വാങ്ങാന്‍ ട്രഷറിക്കു മുന്നിലെത്തിയിരുന്നു. എന്നാല്‍ തലശ്ശേരി എസ്.ബി.ഐയില്‍നിന്നു പണമെത്താന്‍ വൈകിയതാണ് പെന്ഷന് വിതരണം തടസപ്പെടുത്തിയത്.
ആവശ്യപ്പെട്ടതിന്റെ പകുതിത്തുക മാത്രമാണു പല ട്രഷറികളിലും എത്തിയിരുന്നത്. 120 പേര്‍ക്കു മാത്രമാണു രാവിലെ പെന്ഷന് വിതരണം ചെയ്തത്. രാവിലെത്തന്നെ പണം തീര്‍ന്നതോടെ പെന്ഷന് വാങ്ങാനെത്തിയവര്‍ ട്രഷറിക്കു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് വൈകിട്ടു നാലോടെ മലാപ്പറമ്പിലെ എസ്.ബി.ഐ ശാഖയില്‍നിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ ട്രഷറിയിലെത്തിച്ച് പെന്ഷന് വിതരണം ചെയ്യുകയായിരുന്നു. ഒന്നരക്കോടി രൂപയാണ് ട്രഷറി അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."