HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷിയുമായി കാനാഞ്ചേരി ജി.എല്‍.പി സ്കൂള്‍
backup
December 03 2016 | 22:12 PM
പുത്തനത്താണി: അന്‍പത് സെന്റ് സ്ഥലത്ത് അന്‍പത് ഇനം പച്ചക്കറി കൃഷിയില്‍ നൂറ് മേനി പ്രതീക്ഷയര്‍പ്പിച്ച് കാനാഞ്ചേരി ജി.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും. നൂറ് മേനി വിളവെടുക്കാനുള്ള പ്രതീക്ഷയില്‍ രാജ്യാന്തര പയര്വര്ഷത്തിന്റെ ഭാഗമായി മുപ്പത് ഇനം പയര്‍ വര്‍ഗങ്ങളും വെണ്ടണ്ട, കോളിഫ്ളവര്‍, കാരറ്റ്, വഴുതന എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കല്പകഞ്ചേരി കൃഷി വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് കൃഷി.
കൃഷി ഓഫിസര്‍ പി. രമേശ് കുമാര്‍, പ്രധാനാധ്യാപകന് ഗോപിനാഥന്, പി.ടി.എ പ്രസിഡന്റ് നൗഫല്‍, അഹമ്മദ്, ഇര്‍ഷാദ്, സുമോള്‍, ശ്രീമതി, തോമസ് എന്നിവര്‍ കൃഷി പരിചരണവുമായി വിദ്യാര്‍ഥികള്‍ക്കൊപ്പം സജീവമായി രംഗത്തുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."