വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാതെ ആര്‍.ടി ഓഫിസ് പരിസരം
കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലെ അനക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫിസില്‍ എത്തുന്ന വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്കു ചെയ്യുന്നത് അനുദിനം വര്‍ധിക്കുന്നു.
കെട്ടിടത്തിന്റെ ചുറ്റും രാവിലെ മുതല്‍ ചെറുതും വലുതുമായ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും മറ്റു ഡിപാര്‍ട്ട്‌മെന്റ് വാഹനങ്ങളും പാര്‍ക്കിങ്ങിനായി പരക്കം പായുകയാണ്. ആര്‍.ടി ഓഫിസിലേക്ക് രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന വാഹനങ്ങളും ലൈസന്‍സ് ആവശ്യത്തിനായി എത്തുന്നവരുടെയും വാഹനങ്ങള്‍ കൊണ്ടു പൊറുതിമുട്ടുകയാണ് അനക്‌സ് കോംപൗണ്ട്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം അനക്‌സ് കെട്ടിടത്തിനു ചുറ്റുമില്ലാത്തതും ഉള്ള സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ച വാഹനങ്ങള്‍ കൂട്ടിയിട്ടതുമാണ് പാര്‍ക്കിങ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. നിലവില്‍ നാലു വാഹനങ്ങള്‍ ഇത്തരത്തില്‍ പാര്‍ക്കിങ് ഏരിയയില്‍ മാത്രം ഉപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വാഹനങ്ങള്‍ ആരോഗ്യ വിഭാഗത്തിന്റെ ആംബുലന്‍സും ആര്‍.ടി.ഒ പിടിച്ചെടുത്ത രണ്ട് ഗുഡ്‌സ് ഓട്ടോകളുമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് ആംബുലസുകളും ഗുഡ്‌സ് ഓട്ടോയും ഉപയോഗിക്കാന്‍ പറ്റാത്തവിധം നശിച്ചു കഴിഞ്ഞു. ഇവ സ്ഥലത്തുനിന്നു മാറ്റി ചുറ്റുമതിലിനോട് ചേര്‍ത്ത് വിശാലമായ പാര്‍ക്കിങ് ഏരിയ നിര്‍മിച്ചാല്‍ ഒരു പരിധിവരെ കോംപൗണ്ടിനകത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ തണുപ്പന്‍ നിലപാട് തുടരുന്നതിനാല്‍ വാഹനങ്ങളുമായി ഇവിടെയെത്തുന്ന ആളുകളാണ് വെട്ടിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."