HOME
DETAILS

മനമുരുകി, കണ്ണീര്‍ തോരാതെ കോഴിക്കോട്ടെ തമിഴ്‌സമൂഹം

  
Web Desk
December 06 2016 | 20:12 PM

%e0%b4%ae%e0%b4%a8%e0%b4%ae%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%b0%e0%b4%be%e0%b4%a4

കോഴിക്കോട്: അമ്മ വാഴ്‌കെ.. മക്കളെ വിട്ട് അമ്മയ്ക്ക് പോക മുടിയാത്... അവരെ ഇനി കടവുള്‍ കാപ്പാത്തും... തമിഴ്‌നാടിന്‍ പുണ്യം അമ്മ, വാഴ്‌കെ! ഏഴൈയിന്‍ തോഴി അമ്മ, വാഴ്‌കെ!.. ഇടറിയ ശബ്ദത്തില്‍ വേലു സ്വാമി പറഞ്ഞു തീര്‍ന്നപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയിലിരുന്ന ജയലളിതയുടെ ഫോട്ടോ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. വേലു സ്വാമിയുടെ അതേ അവസ്ഥയിലായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള തമിഴരെല്ലാം. ജലപാനമില്ലാതെ അമ്മയ്ക്കായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണവര്‍. അമ്മ പോയ വേദനയ്‌ക്കൊപ്പം അവരെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാത്തതിന്റെ സങ്കടവും എല്ലാവരുടെയും മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു.
ഓരോരുത്തര്‍ക്കും ജയലളിതയെക്കുറിച്ച് പറയാനുള്ളത് ഓരോ അനുഭവങ്ങള്‍. മക്കളെ പഠിപ്പിക്കാന്‍ നിവൃത്തിയില്ലാതെ വലഞ്ഞപ്പോള്‍ സഹായ ഹസ്തവുമായെത്തി മകളെ പഠിപ്പിച്ച് അവളുടെ കല്യാണവും നടത്തിത്തന്ന അവരെക്കുറിച്ച് പറയാന്‍ പോലുമാകാതെ മുനിയാണ്ടി വിതുമ്പി. ഭാര്യ വിജയമല്ലിയും ഒപ്പം തേങ്ങി. ഓരോരുത്തരും അവരവരുടെ ദുഃഖം മറയ്ക്കാന്‍ പാടുപെട്ടു. തിങ്കളാഴ്ച കോഴിക്കോട്ടെ തമിഴ് സമൂഹത്തിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പ്രാര്‍ഥനകള്‍ വിഫലമാക്കി ജയലളിത യാത്രയായതോടെ അവരുടെ മനസും തമിഴകത്തേക്കായിരുന്നു.
ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പം രാത്രി തന്നെ സ്വദേശമായ ചെന്നൈയിലേക്ക് പോയി. പോകാന്‍ കഴിയാത്തവര്‍ വീട്ടിലെ ജയലളിതയുടെ ഫോട്ടോയ്ക്കരികിലിരുന്ന് കണ്ണീര്‍ വാര്‍ത്തു, അമ്മയുടെ ആത്മശാന്തിക്കായി മനമുരുകി പ്രാര്‍ഥിച്ചു.
പുരുഷന്മാര്‍ ഭൂരിഭാഗവും ജയലളിതയെ അവസാനമായി ഒരു നോക്കു കാണാന്‍ തമിഴ്‌നാട്ടിലേക്ക് പോയപ്പോള്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും അതിനു സാധിച്ചില്ല. ഈ നിമിഷത്തിലാണ് കേരളത്തില്‍ വന്നതോര്‍ത്ത് പലരും പ്രയാസപ്പെട്ടത്. നാട്ടിലേക്കു പോകാന്‍ പണമില്ലാത്തതും അവരെ വലച്ചു. മലയാളി സുഹൃത്തുക്കളോട് ചില്ലറ കടം വാങ്ങിയാണ് പലരും നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 days ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  3 days ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  3 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  3 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  3 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  3 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  3 days ago