HOME
DETAILS

ബൈജുവിന് പരസഹായമില്ലാതെ ചലിക്കാന്‍ ഇനി ആശ്രയം ചക്രക്കസേര

  
backup
December 06, 2016 | 8:16 PM

%e0%b4%ac%e0%b5%88%e0%b4%9c%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86

കുറ്റ്യാടി: പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്ത ബൈജുവിന് പഞ്ചായത്ത് നല്‍കിയ ചക്ര കസേരയില്‍ ഇനി സ്വയം ചലിക്കാം. കഴിഞ്ഞ ഭിന്നശേഷി ദിനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ നേരിട്ടെത്തി ബൈജുവിന് ചക്ര കസേര സമ്മാനിച്ചത്. കുറ്റ്യാടി പഞ്ചായത്തിലെ കൂരാറ ബൈജുവിനാണ് പഞ്ചായത്ത് ചക്ര കസേരനല്‍കിയത്.
ചലനശേഷി കുറഞ്ഞ സ്വന്തം ജീവിതത്തെ ബൈജു തോല്‍പ്പിക്കുന്നത് ചിത്രങ്ങള്‍ വരച്ചാണ്.ജീവസുറ്റ നിരവധി ചിത്രങ്ങളാണ് ഈ ഇരുപത്തിയേഴുകാരന്‍ വരച്ചത്.സ്വന്തമെന്നുപറയാന്‍ ഒരുവീടോ, പരസഹായമില്ലാതെ ഒന്നനങ്ങാനോ ബൈജുവിന് കഴിയില്ല. ചിത്രകലയില്‍ തല്‍പരനായ ബൈജു സ്വന്തം പരിമിതികളെ അവഗണിച്ചാണ് ചിത്ര രചനയില്‍ ഏര്‍പ്പെടുന്നത്. കളര്‍പെന്‍സിലും,ജലച്ചായവും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്. ചിത്ര രചനയില്‍ ശാസ്ത്രീയ പരിശീലനമൊന്നും ബൈജു നേടിയിട്ടില്ല.
അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ സരോജിനിക്ക് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ താങ്ങ്. സ്വന്തമായി വീടില്ലാത്ത ഇവര്‍ കഴിയുന്നത് അച്ഛന്റെ സഹോദരിയുടെ കൂരാറയിലെ വീട്ടിലാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പഞ്ചായത്തിന്റെയും സുമനസുകളുടെയും കാരുണ്യ സ്പര്‍ശം തുണയാവുമെന്ന പ്രതീക്ഷയിലാണ് ഈകുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  2 days ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  2 days ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  2 days ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  2 days ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  2 days ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  2 days ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  2 days ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  2 days ago