കടുങ്ങാത്തുകുണ്ട് മരണം: പടക്കമേറു മൂലമല്ലെന്നു പൊലിസ്
പുത്തനത്താണി: കടുങ്ങാത്തുകുണ്ട് തെക്കത്തിപ്പാറ അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസക്കുട്ടിയുടെ മരണം പടക്കമേറുമൂലമല്ലെന്നു പൊലിസ്. മരണപ്പെട്ട ഹംസക്കുട്ടിയുടെ വീടും പ്രകടനം പോയ റോഡും തമ്മില്‍ നാല്‍പ്പതു മീറ്ററിലധികമുണ്ടെന്നും പ്രകടനത്തില്‍ പടക്കം പൊട്ടിച്ചിരുന്നെങ്കിലും ഇതു പ്രകടനം കടന്നു പോയ റോഡില്‍ മാത്രമായിരുന്നെന്നുമാണു പൊലിസ് പറയുന്നത്.
പടക്കം തീ കൊടുത്തി പൊട്ടിക്കുന്നതിനിടെ ഒരെണ്ണം തെറിച്ചു ഹംസകുട്ടിയുടെ പറമ്പിലേക്കു വീണു. വീണ സ്ഥലത്ത് കിടന്ന ഓലയ്ക്കു തീ പിടിക്കുകയും ഇതു പ്രവര്‍ത്തകര്‍ അണക്കുന്നതും കണ്ട ഹംസക്കുട്ടി പ്രവര്‍ത്തകരുടെ അടുത്തേക്ക് ഓടി വരികയും അപ്പോഴേക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി സ്ഥലം വിടുകയും ചെയ്‌തെന്നാണു പൊലിസ് പറയുന്നത്.
ഹൃദയ ശസ്ത്രക്രിയ ചെയ്തു വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന സമയത്തുള്ള നെഞ്ചു വേദനയാണു മരണകാരണമെന്നും തിരൂര്‍ ഡി.വൈ.എസ്.പി കെ.പി സന്തോഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കരിമരുന്നു പ്രയോഗവുമായി ബന്ധപ്പെട്ടു രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യലിനായി കോട്ടക്കല്‍ സ്റ്റേഷനിലാണിപ്പോഴുള്ളതെന്നും പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."