HOME
DETAILS

പുണ്യസ്ഥലങ്ങളുടെ വികസന പദ്ധതികള്‍ അംഗീകാരത്തിന് ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് മക്ക വികസന അതോറിറ്റി

  
backup
December 07 2016 | 17:12 PM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-3

ജിദ്ദ: പുണ്യ സ്ഥലങ്ങളുടെ വികസ പദ്ധതികള്‍ അടുത്തയാഴ്ച അംഗീകാരത്തിന് ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് മക്ക മേഖല വികസന അതോറിറ്റി ജനറല്‍ സെക്രട്ടറി ഡോ. ഹിശാം അബ്ദുറഹ്മാന്‍ പറഞ്ഞു.

അറഫ മുതല്‍ മുസദലിഫ വഴി മിനയിലെ ജംറ വരെ എത്തുന്ന തുരങ്കം ഇതില്‍ പ്രധാന പദ്ധതിയെന്നുയെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലെ സുരക്ഷിത പാതായായി ഇതു ഉപയോഗിക്കാണാവും. പഠനങ്ങളും പുണ്യസ്ഥല വികസന പ്ലാനുകളും ഉള്‍ക്കൊള്ളുന്ന പദ്ധതികളാണ് ഗവര്‍മെന്റിന് സമര്‍പ്പിക്കുക.

ഇതിനു പുറമെ ജംറ മേഖലയെ ഹറമുമായി ബന്ധിപ്പിക്കുന്ന തുരങ്കവും പദ്ധതിയിലുണ്ട്. ഹറം മുറ്റവുമായാണ് ഇതിനെ ബന്ധിപ്പിക്കുക. പുണ്യസ്ഥലങ്ങളുടെ വിശുദ്ധി കണക്കിലെടുത്ത് മലഞ്ചെരുവിലെ മാതൃക താമസ കേന്ദ്രങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, നാലാംഘട്ട റിങ് റോഡ്, കുടകള്‍ സ്ഥാപിക്കുക, മുനിസ്സിപ്പാലിറ്റി, ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുക, മശാഇര്‍ മെട്രോ പുതിയ ലൈനുകള്‍ സ്ഥാപിക്കുക എന്നിവയും പദ്ധതിയിലെ മറ്റു പ്രധാന വികസന പദ്ധതിയെന്നും ഡോ. ഹിശാം അബ്ദുറഹ്മാന്‍ പറഞ്ഞു.

പദ്ധതികള്‍ നടപ്പാക്കാന്‍ ആറു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ സ്ഥാപിച്ച അല്‍ മശാഇര്‍ കമ്പനിയുമായി സഹകരിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഉദ്യേശ്യം.

കുട്ടായ പരിശ്രമങ്ങളിലൂടെ പുണ്യസ്ഥലങ്ങള്‍ വികസിപ്പിക്കണമെന്ന് കഴിഞ്ഞ ഹജ്ജ് വേളയില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago