HOME
DETAILS

സഭയിൽ കിഫ്ബി പോര് - അടിയന്തരപ്രമേയത്തിന് അനുമതിയില്ല, ഇറങ്ങിപ്പോയി

  
February 11, 2025 | 2:59 AM

kifbi -No urgent motion allowed

തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷ പോര്. കിഫ്ബിയുടെ പേരിൽ ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി ആരോപിച്ചു. മറുപടി നൽകിയ ധനമന്ത്രി കെ.എൻ ബാലഗോപാൽ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ്  ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന നിലപാടെടുത്തു. കിഫ്ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. ഇതേത്തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.  

പ്രതിപക്ഷത്തുനിന്ന് റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. കിഫ്ബി പദ്ധതികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് റോജി കുറ്റപ്പെടുത്തി. കിഫ്ബി കൊണ്ടുവന്നപ്പോൾ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞു. സർക്കാരിന്റെ അഴിമതിയുടെയും ധൂർത്തിന്റെയും പാപഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്സ ർക്കാരെന്നും റോജി പറഞ്ഞു. കിഫ്ബിയെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ശ്രമത്തിനൊപ്പം പ്രതിപക്ഷം നിൽക്കരുതെന്ന് ധനമന്ത്രി മറുപടിയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്വപ്ന പദ്ധതികൾ യാഥാർഥ്യമാക്കിയാണ് കിഫ്ബി മുന്നോട്ടുപോകുന്നത്.

കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം ഓരോന്നായി പൂർത്തിയാകുകയാണ്. പട്ടികജാതി വകുപ്പിന് പണം നൽകിയില്ലെന്നുള്ള പ്രതിപക്ഷവാദം തെറ്റാണ്. അവർക്കുള്ള ഒരുരൂപ പോലും സർക്കാർ കുറച്ചിട്ടില്ല.1400 കോടി  സ്‌കോളർഷിപ്പ് ഇനത്തിൽ മാത്രം നൽകിയിട്ടുണ്ട്. ഡൽഹിയിൽ സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇവിടെയും ചെയ്യുന്നത്. ഇരിക്കുന്ന കൊമ്പാണ് നിങ്ങൾ മുറിക്കാൻ ശ്രമിക്കുന്നത്. സി.എ.ജിക്ക് ഉൾപ്പെടെ നിങ്ങൾ എണ്ണയൊഴിച്ചുകൊടുക്കുന്നുവെന്നും ധനമന്ത്രി മറുപടി നൽകി. 
കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  a month ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  a month ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  a month ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  a month ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  a month ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  a month ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  a month ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  a month ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  a month ago