HOME
DETAILS

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

  
Web Desk
February 10, 2025 | 4:53 PM

Will Delhi Have a Female Chief Minister Again

ന്യൂഡൽഹി: 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം കഴിയുമ്പോൾ, ഡൽഹി ഭരിക്കാനായി ബി.ജെ.പി പരിഗണിക്കുന്നത് ഒരു വനിതയെയാണെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് പുറത്തുവരുന്ന സൂചന. 70ൽ 48 സീറ്റുകളും നേടിയാണ് ഡൽഹിയിൽ ബി.ജെ.പി ഭരണം പിടിച്ചെടുത്തത്.

നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 48 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ വനിതകളായുള്ളത് നാലുപേർ മാത്രമാണ്. നീലം പഹൽവാൻ (നജഫ്ഘട്ട്), രേഖാ ഗുപ്‌ത (ഷാലിമാർബാഗ്), പൂനം ശർമ (വാസിർപുർ), ശിഖ റോയ് (ഗ്രേറ്റർ കൈലാഷ്) എന്നിവരാണത്. ഡൽഹി സർവകലാശാല യൂണിയന്റെ മുൻ പ്രസിഡൻ്റായിരുന്നു രേഖ ഗുപത. എ.എ.പി സർക്കാരിലെ മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജിനെ തോൽപ്പിച്ചാണ് ശിഖ റോയ് നിയമസഭയിലെത്തിയത്. ഈ നാലുപേരിൽ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുമെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി മണ്ഡലത്തിൽ എ.എ.പി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമയാകും പുതിയ മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വനിതാ മുഖ്യമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മുമ്പ് രണ്ട് തവണ വെസ്റ്റ്' ഡൽഹിയിൽനിന്നുള്ള എം.പിയായ പർവേഷ് വർമ, മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനാണ്. മാളവ്യ നഗർ എം.എൽ.എയും സംസ്ഥാന ബി.ജെ.പി അധ്യക്ഷനുമായ സതീഷ് ഉപാധ്യായ്, മുതിർന്ന പാർട്ടി നേതാവ് വിജേന്ദർ ഗുപ്‌ത, ജാനക്‌പുരി എം.എൽ.എ ആശിഷ് സൂദ്, ഉത്തംനഗറിൽനിന്നുള്ള പവൻ ശർമ തുടങ്ങിയവരുടെ പേരും ഉയർന്നിരുന്നു.

അതേസമയം, ജാതി സമവാക്യങ്ങൾ ഒപ്പിക്കാനായി ബി.ജെ.പി പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരെ പരിഗണിക്കുന്നതായും വിവരമുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം, അണിയറ നീക്കങ്ങളിൽ ഇനിയും വ്യക്തത വരാനിരിക്കെ വരും ദിവസങ്ങളിൽ മാത്രമേ യതാർത്ഥചിത്രം തെളിയുകയുള്ളൂ.

Speculation is rife about the possibility of Delhi having a female chief minister again, but no official announcements have been made yet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  5 minutes ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  19 minutes ago
No Image

ഗാസയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി പാലസ്തീനിയന്‍ കര്‍ഷകര്‍ 

oman
  •  24 minutes ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  24 minutes ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  an hour ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  an hour ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  an hour ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  an hour ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  an hour ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago