HOME
DETAILS
MAL
ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് പരുക്കേറ്റ നിലയില്‍ കണ്ട യുവാവ് മരിച്ചു
backup
December 07 2016 | 19:12 PM
ആറ്റിങ്ങല്‍: ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് തലയ്ക്കു പരുക്കേറ്റ നിലയില്‍ കണ്ട യുവാവ് മരിച്ചു.
പൂവമ്പാറ കൊച്ചുവീട്ടില്‍ കാര്ത്തികേയന്-ചന്ദ്രിക ദമ്പതികളുടെ മകന് മനുകാര്ത്തികേയന് (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 9.45ന് വീട്ടുമുറ്റത്താണ് മനുവിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബൈക്ക് വീട്ടുമുറ്റത്ത്നിര്ത്തുന്ന ശബ്ദത്തിന് പിന്നാലേ നിലവിളികേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോള്‍ മനു ചോരയില്‍ കുളിച്ചനിലയില്‍ മുറ്റത്ത് കിടക്കുന്നതാണ് കണ്ടത്.
ഉടന്‍തന്നെ ചാത്തമ്പറയിലുളള സ്വകാര്യാശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലും എത്തിച്ചുവെങ്കിലും യാത്രാ മധ്യേ മരിച്ചു. പൊലിസ് നായയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ബിജു(ഗള്‍ഫ്), ബിനു എന്നിവര്‍ സഹോദരങ്ങളാണ്. ഭാര്യ: രശ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."