HOME
DETAILS

ബഹ്‌റൈനില്‍ തട്ടിപ്പുനടത്തി മലയാളി വ്യാപാരി മുങ്ങിയതായി പരാതി

  
backup
December 07 2016 | 19:12 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a8%e0%b4%9f

തിരുവനന്തപുരം: ബഹ്‌റൈനില്‍ സ്ഥാപനം നടത്തുന്ന തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി അബ്ദുള്‍ ഹക്കീം തട്ടിപ്പു നടത്തി പലരില്‍നിന്നും പണവുമായി മുങ്ങിയതായി പരാതി. ബഹ്‌റൈനില്‍ വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശി വി. വിനോദ്, കണ്ണൂര്‍ സ്വദേശി ടി.ഒ. രാജീവ് എന്നിവരാണ് ഇതു സംബന്ധിച്ച പരാതി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.
തങ്ങളുടെ സ്ഥാപനങ്ങളെ വഞ്ചിച്ച് ഏകദേശം 92 ലക്ഷം രൂപ (51,000 ദിനാര്‍) യുമായാണ് ഇയാള്‍ മുങ്ങിയതെന്നും ഇവര്‍ ആരോപിച്ചു. മറ്റു വിവിധ സ്ഥാപനങ്ങള്‍ക്ക് ഇയാള്‍ ഏകദേശം 75,000 ദിനാര്‍ (ഒരു കോടി 35 ലക്ഷം) നല്‍കാനുണ്ടെന്നും ഇവര്‍ പറഞ്ഞു. കോളിങ് കാര്‍ഡ്, സിഗരറ്റ് തുടങ്ങിയവയുടെ വിതരണം നടത്തുന്നയാളായിരുന്നു അബ്ദുള്‍ ഹക്കീം. ഇപ്പോള്‍ കബളിപ്പിക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും മൂന്നു വര്‍ഷമായി സാധനങ്ങള്‍ എടുക്കുമായിരുന്നു. തുകയ്ക്കു പകരമായി പോസ്റ്റ് ഡേറ്റഡ് ചെക്കാണ് നല്‍കിയിരുന്നത്.
കൃത്യമായി പണവും നല്‍കിയിരുന്നു. ഇതിലൂടെ വിശ്വാസ്യത ആര്‍ജിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും സാധനങ്ങള്‍ കടമായി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഹക്കീം നല്‍കിയ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ മാറാതിരുന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണു കഴിഞ്ഞ സെപ്റ്റംബര്‍ 18നു മാതാവ് മരിച്ചെന്നുപറഞ്ഞു ഭാര്യയുമായി ഇയാള്‍ നാട്ടിലേക്കു വന്ന വിവരം അറിയുന്നത്. എന്നാല്‍ പിന്നീട്  ബഹ്‌റൈനിലേക്ക് മടങ്ങിവന്നില്ല.
കബളിപ്പിക്കപ്പെട്ടവര്‍  ബന്ധപ്പെട്ടപ്പോള്‍ ഹക്കീം ഫോണ്‍ എടുത്തില്ല. തുടര്‍ന്ന്  ബഹ്‌റൈന്‍ പൊലിസ്, കോടതി, നോര്‍ക്ക, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളില്‍ പരാതി നല്‍കി. അവസാന തവണ അബ്ദുള്‍ ഹക്കീമിനെ ഫോണില്‍ ലഭിച്ചപ്പോള്‍ ബഹ്‌റൈനിലേക്ക് മടങ്ങിവരുമെന്നും പണം തരുമെന്നു പറഞ്ഞെങ്കിലും പിന്നീട് വിവരമൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നു തട്ടിപ്പിനിരയായ മലയാളികള്‍ നാട്ടിലെത്തി മുഖ്യമന്ത്രിക്കു പരാതി നല്‍കി. നെടുമങ്ങാട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പാങ്ങോട് പൊലിസിന്  നിര്‍ദേശം നല്‍കിയതായും ഇവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി: വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

ആളില്ലാ വിമാനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  6 days ago
No Image

നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന്  പൊളിക്കില്ല,  ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍

Kerala
  •  6 days ago
No Image

ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

Saudi-arabia
  •  6 days ago
No Image

പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി 

latest
  •  6 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം

Cricket
  •  6 days ago
No Image

അഗ്നികവര്‍ന്നതിന്റെ ശേഷിപ്പ് കൊള്ളയടിച്ച് മോഷ്ടാക്കള്‍; അഗനിശമന സേനാംഗത്തിന്റെ വേഷം ധരിച്ചും മോഷണം

International
  •  6 days ago
No Image

ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ  'സാന്റ അന' കാറ്റ്

International
  •  6 days ago
No Image

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

oman
  •  6 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  6 days ago