HOME
DETAILS

ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

  
January 13 2025 | 03:01 AM

Australia announce the squad for icc champions trophy

മെൽബൺ: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാൻ എത്തുന്നത്. പരുക്കേറ്റത്തിനു പിന്നാലെ കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന വാർത്തകൾ നിലനിന്നിരുന്നു. കണങ്കാലിന് പരിക്കേറ്റത്തിനു പിന്നാലെ കമ്മിൻസ് സ്കാനിങ്ങിന് വിധേയനാവുകയായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 

മാറ്റ് ഷോർട്ട്, ആരോൺ ഹാർഡി എന്നിവരും ടീമിൽ ഇടം നേടി. ഇരുവരും ആദ്യമായാണ് ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഇടം പിടിക്കുന്നത്. പരിക്കേറ്റ സ്റ്റാർ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനു ടീമിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. 

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് ഓസ്ട്രേലിയ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കൊപ്പം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയ ടീം

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), അലക്സ് കാരി, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.

ഓസ്‌ട്രേലിയയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 22- ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 25-ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക

ഫെബ്രുവരി 28-ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്‍കി മന്ത്രിസഭ

Kerala
  •  a day ago
No Image

ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം 

Kerala
  •  a day ago
No Image

ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി

Saudi-arabia
  •  a day ago
No Image

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി

Kerala
  •  a day ago
No Image

അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ

uae
  •  a day ago
No Image

അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ

uae
  •  a day ago
No Image

കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു

Kerala
  •  a day ago
No Image

വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം

latest
  •  a day ago
No Image

പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്‍

Kerala
  •  a day ago