ഭവന പദ്ധതിക്കായി ഇടതുപക്ഷ സംഘടന സര്‍വേ നടത്തി സര്‍വേയില്‍ ഉടക്കി നഗരസഭാ കൗണ്‍സില്‍ യോഗം
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭവന പദ്ധതിക്കായി ഇടതുപക്ഷ സംഘടന സര്‍വേ നടത്തിയത് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കത്തിനിടയാക്കി. ഇതുവരെ നഗരസഭയ്ക്ക് നിര്‍ദേശം പോലും ലഭിക്കാത്ത പദ്ധതിക്കായി നഗരസഭയുടെ പേരു പറഞ്ഞ് സംസ്ഥാന കര്‍ഷക തൊഴിലാളി യൂനിയന്‍ സര്‍വേ നടത്തുന്നു എന്ന ആരോപണമാണ് തര്‍ക്കത്തിനിടയാക്കിയത്. ബി.ജെ.പി കൗണ്‍സിലര്‍ ബിന്ദു പത്മകുമാറാണ് വിഷയം ആദ്യം ഉന്നയിച്ചത്. ഇടത് അനുകൂല സംഘടന ഭവന രഹിതരുടെ സര്‍വേ നടത്തുന്നു. നഗരസഭയോ കൗണ്‍സിലര്‍മാരോ ഇതേപ്പറ്റി അറിഞ്ഞിട്ടില്ല. ആളുകള്‍ നഗരസഭയുടെ സര്‍വയേപ്പറ്റി ചോദിക്കുമ്പോള്‍ അറിയില്ലെന്നു പറയേണ്ട ഗതികേടാണെന്നും ബിന്ദു പത്മകുമാര്‍ പറഞ്ഞു. ഇതേപ്രശ്‌നമാണ് സംഘടനയുടെ സര്‍വേ മൂലം തങ്ങള്‍ക്കുമുണ്ടാകുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരും ആരോപിച്ചു. എന്നാല്‍ സര്‍വേയോട് അനുകൂല നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. ഭവനരഹിതരുടെ സര്‍വേയെടുക്കാന്‍ ഏത് സംഘടനയ്ക്കും അധികാരമുണ്ട്. അതിനാല്‍ തന്നെ സര്‍വേ അത്ര വിവാദമാക്കേണ്ടെന്നും എല്‍.ഡി.എഫിലെ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ സംസാരമുണ്ടാകുകയും അത് രൂക്ഷമായ തര്‍ക്കത്തിലേക്ക് വഴിമാറുകയുമായിരുന്നു.
നഗരസഭയുടെ പേരിലല്ല സര്‍വേ നടന്നതെന്ന് ഇതിനിടയില്‍ എല്‍.ഡി.എഫ് വിശദീകരിച്ചു. ഇതേത്തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ബജറ്റിലും കരട് രേഖയിലും ഉള്‍പ്പെടുത്തിയ പല പദ്ധതികള്‍ക്കും തുക അനുവദിച്ചിട്ടില്ലെന്ന ആരോപണവും കൗണ്‍സിലില്‍ ഉയര്‍ന്നു. കൗണ്‍സില്‍ അംഗീകരിച്ച പദ്ധതികളില്‍ മാറ്റം വരുത്തിയതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രഫ.ജെസി ആന്റണി ആരോപിച്ചു. ഈ പ്രശ്‌നം കാരണം പ്രോജക്ട് തിരിച്ചു വിളിക്കേണ്ടി വന്നു. അതിനാല്‍ ഇതുവരെയായി പദ്ധതികള്‍ക്ക് പൂര്‍ണ തോതില്‍ ഡി.പി.സിയില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടില്ല.
പല പദ്ധതികളും കൂടിച്ചേര്‍ന്ന കിടക്കുന്നതിനാല്‍ ഫണ്ട് അനുവദിച്ചത് ഏതിനൊക്കെയാണെന്ന് കണ്ടുപിടിക്കണം. അതിനാല്‍ ഓരോ വാര്‍ഡിലേയും പദ്ധതികള്‍, അനുവദിച്ച തുക എന്നിവ നല്‍കാന്‍ എ.ഇക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ പദ്ധതികള്‍ ശരിയാക്കാന്‍ സാധിക്കും. അതിനാല്‍ ഉദ്യോഗസ്ഥര്‍ ഇനിയെങ്കിലും നിയമ പ്രകാരം ചെയ്യേണ്ട കാര്യം ചെയ്യുകയും തരേണ്ട കാര്യം തരികയും ചെയ്യണമെന്നും പ്രഫ. ജെസി ആന്റണി പറഞ്ഞു.
ഹരിത കേരളം മിഷന്റെ സംഘാടനത്തിനും പ്രചരണത്തിനുമായി ഒരു വാര്‍ഡിന് 5000 രൂപം തനത്‌പൊതു വിനിയോഗ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് കൗണ്‍സിലിന്റെ അറിവിലേക്ക് പരിഗണിച്ചു. നഗരസഭയുടെ 2016-17 വര്‍ഷത്തെ കെ.എല്‍.ജിഎസ്.ഡി.പി ഗ്രാന്റിന്റെ രണ്ടാം ഇന്‍സ്റ്റാള്‍മെന്റ് ഇനത്തിലുള്ള 27,83,450 രൂപ അനുവദിച്ചിരുന്നു. ഇത് വിവിധ വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."