HOME
DETAILS

ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം

  
backup
December 09 2016 | 20:12 PM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a4-2



ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്് ഉടമകള്‍ രംഗത്ത്.
മായം ചേര്‍ന്ന മത്സ്യമാണ് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതെന്നും മാര്‍ക്കററിലെ മാലിന്യം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നുവെന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടലുടമകള്‍ ഈ ആവശ്യം ഉന്നയിച്ചത്.
നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുളവാക്കും വിധം മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൊതുസ്ഥലത്തു കൂട്ടിയിടുന്നതും ഓടകളിലൂടെ ഒഴുക്കുന്നതും വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുകയാണ്. വിഷയം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാലിന്യസംസ്‌കരണത്തിന് മത്സ്യവ്യാപാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലാ എങ്കില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുമെന്ന്  നഗരസഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ വ്യാപാരികള്‍ സ്വന്തം ചെലവില്‍ സംസ്‌കരിക്കണമെന്നാണ് ലേലവ്യവസ്ഥയില്‍ പറഞ്ഞിട്ടുള്ളത്.
അമോണിയയും ഇതര രാസവസ്തുക്കളും അമിതമായി ഉപയോഗിച്ച് കേടാകാതെ സൂക്ഷിക്കുന്ന വളരെ പഴകിയ മത്സ്യമാണ് ചില്ലറ വില്‍പന സ്റ്റാളുകളില്‍ വിറ്റു വരുന്നതെന്നാണ് പരാതി. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യം കറി വെച്ച് വാങ്ങിയിട്ടും സ്വയം തിളച്ചുകൊണ്ടിരുന്ന ്ര
പതിഭാസവും ഉണ്ടായിരുന്നു. പരിശോധനയില്‍ മത്സ്യത്തിലിടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പ്രതിപ്രവര്‍ത്തനമായിരുന്നു ഇതെന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമാനൂര്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാല്‍   ഹോട്ടലുകളില്‍ നല്ല മത്സ്യം വിളമ്പാന്‍ സാധിക്കില്ലാ എന്നാണ് വ്യാപാരികളുടെ പക്ഷം.
വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതും ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മത്സ്യവും ഐസും  മായം കലര്‍ന്നതാണെന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നു.
ഏറ്റുമാനൂരിലെ മാലിന്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനും ഹോട്ടലുടമകള്‍ക്ക് വേണ്ടി നടത്തുന്ന ബോധവല്‍ക്കരണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി മോഹന്‍ദാസ്  വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഹോട്ടലുടമകള്‍ ഈ ആവശ്യമുന്നയിച്ചത്.
നഗരമദ്ധ്യത്തിലെ മത്സ്യമാര്‍ക്കറ്റ് മാറ്റികൊണ്ടുവേണം ഏറ്റുമാനൂര്‍ ടൗണിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനെന്നും അവര്‍ ചൂണ്ടികാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago