മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് പദ്ധതി: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
കാക്കനാട്: എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ് മേഖലയില്‍ മെട്രോ ബിസിനസ് ഡിസ്ട്രിക്റ്റ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മെട്രോ റെയില്‍ അധികാരികള്‍ അറിയിച്ചു.
പതിനേഴു ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്. പതിനഞ്ചു വര്‍ഷത്തിനു ശേഷം ഭൂമിയുടെ വില സര്‍ക്കാരിലേക്ക് അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ജില്ലാ ഭരണകൂടം മെട്രോ റെയിലിന് സ്ഥലം കൈമാറുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സ്ഥലവില നിശ്ചിയിക്കുന്നത്.
മുപ്പത്തിമൂന്നു ഏക്കറോളം വ്യാപിച്ചു കിടക്കുന്ന എന്‍.ജി.ഒ കോര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം കോര്‍ട്ടേഴ്‌സ് നിവാസികളേയും ഇതിനകം ഇവിടെ നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു. ഒന്നോ, രണ്ടോ ഏക്കറുകളില്‍ ഒതുക്കി ആധുനീക രീതികളിലുള്ള കോര്‍ട്ടേഴ്‌സുകള്‍ പണിത് ബാക്കി ഭൂമി മെട്രോ ഡിസ്ട്രിക്ട് പദ്ധതിക്കായി മാറ്റിവയ്ക്കും.
കോര്‍ട്ടേഴ്‌സിനു വേണ്ടി പത്തു വര്‍ഷത്തോളമായി വെയിറ്റിങ് ലിസ്റ്റില്‍ കിടക്കുന്ന അപേക്ഷകരായ ജീവനക്കാരുണ്ട്. കാക്കനാട് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും ഇവിടെ വീടില്ലാത്തവരാണ്. അപേക്ഷകര്‍ക്കെല്ലാം പുതിയ ഭവനപദ്ധതികൊണ്ട് കോര്‍ട്ടേഴ്‌സ് നല്‍കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
വന്‍കിട ഹോട്ടല്‍ മാളുകള്‍, തീയേറ്റര്‍ കോംപ്ലക്‌സ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയാണ് മെട്രോ ഡിസ്ട്രിക്ട് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് മെട്രോ റെയില്‍ അധികൃതരുടെ പ്രതീക്ഷ.
സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ വിദേശികളടക്കം കാക്കനാട് സ്ഥിര താമസമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."