HOME
DETAILS
MAL
വീട് കുത്തിത്തുറന്നു പണം കവര്‍ന്നു
backup
December 09 2016 | 21:12 PM
ഉപ്പള: പൂട്ടിക്കിടന്ന വീടു കുത്തിത്തുറന്നു 15,000 രൂപ കവര്‍ന്നതായി പരാതി. ഉപ്പള ടൗണിലെ പഴം വ്യാപാരി സോങ്കാലിലെ ഷംസുദ്ദീന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച പണമാണു കവര്‍ന്നത്. ഇയാള്‍ വീടു പൂട്ടി കുടുംബ സമേതം നാലു ദിവസം മുന്‍പു ബന്ധുവീട്ടില്‍ പോയതായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്.
വീടിന്റെ പിറകുവശത്തെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയ നിലയിലാണ്. മഞ്ചേശ്വരം പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."