മാളവിക ചികിത്സാസഹായം: തിരിമറി നടന്നില്ലെന്ന് ഭാരവാഹികള്‍
ഇരിട്ടി: പായത്തെ മാളവികയുടെ പേരില്‍ ചികിത്സാ സഹായ നിധിയില്‍ സ്വരൂപിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. മാളവികയുടെ മരണ സമയത്ത് കമ്മിറ്റിയുടെ കയ്യില്‍ 7.50 ലക്ഷം രൂപ ഉണ്ടായിരുന്നതായും കുട്ടിയുടെ മരണശേഷം ചികിത്സാ സഹായ കമ്മിറ്റി യോഗം ചേര്‍ന്ന് കുട്ടിയുടെ ഓര്മ നിലനിര്‍ത്താന്‍ ഇതിലെ നാലുലക്ഷം രൂപ നാട്ടിലെ മറ്റു രോഗികള്‍ക്ക് സഹായം നല്കാന് തക്കവണ്ണം ഒരു സാന്ത്വന ട്രസ്റ്റ് രൂപീകരിക്കുകയും ബാക്കി തുക മുഴുവന്‍ മാളവികയുടെ കുടുംബത്തിനു കൈമാറാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു.കണക്കുകള്‍ സുതാര്യമാണെന്നും ഏതു സമയത്തും പരിശോധിക്കാവുന്ന തരത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ രഞ്ജിത്ത് കമല്‍, എം പവിത്രന്, എം.എന്‍ മുരളീധരന്, ജി ചന്ദ്രന്, വി.ജി ശശിധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."