ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡ് പരിശോധന ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നബാര്‍ഡിന്റെ പരിശോധന. നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം സഹകരണബാങ്കുകളില്‍ വന്‍തോതില്‍ പണം എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എത്തിയിട്ടുണ്ടെങ്കില്‍ 50, 1000 ത്തിന്റെയും നോട്ടുകളുടെ എണ്ണം നബാര്‍ഡിന്റെ സൈറ്റില്‍ രേഖപ്പെടുത്തണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ ബാങ്കുകളിലുള്ള നിക്ഷേപം എത്തരത്തിലുള്ളതാണെന്നും പരിശോധിക്കും.
ജില്ലാ സഹകരണബാങ്കുകളിലെ മുഴുവന്‍ നിക്ഷേപവും കെ.വൈ.സി ചട്ടങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നുള്ളതാണ്. അതിനാല്‍ തന്നെ ജില്ലാ സഹകരണബാങ്കുകളെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സഹകരണ ബാങ്കുകള്‍ക്ക് ക്ലീന്‍ചിറ്റ് നല്കിയ നബാര്ഡിനെതിരേ കേന്ദ്രധനമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് അന്വേഷണത്തിനുള്ള ഉത്തരവെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."