HOME
DETAILS

നോട്ടുകള്‍ അച്ചടിക്കാന്‍ വിരമിച്ച ഉദ്യോഗസ്ഥരെ പ്രസിലേക്ക് തിരികെയെത്തിക്കുന്നു

  
backup
December 12 2016 | 01:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d



ഭോപ്പാല്‍: ആവശ്യത്തിന് പണമില്ലാതെ രാജ്യം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ വിരമിച്ച ഉദ്യോഗസ്ഥരെ കറന്‍സി അച്ചടിക്കുന്ന പ്രസുകളിലേക്ക് തിരികെ വിളിക്കുന്നു.
ബാങ്ക് നോട്ട് അച്ചടിക്കുന്ന മധ്യപ്രദേശിലെ ദേവാസിലേക്കാണ് വിരമിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ജോലിയിലേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇപ്പോള്‍ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്.
രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി നടത്തുന്ന ഈ ഉദ്യമം ഫലം കാണാത്ത സാഹചര്യത്തിലാണ് വിരമിച്ച ഉദ്യോഗസ്ഥരെകൂടി ഉള്‍കൊള്ളിച്ച് ആവശ്യത്തിന് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്.
പണം അച്ചടിക്കുന്ന മെഷീനുകളുടെ മുഴുവന്‍ കപ്പാസിറ്റിയും ഉപയോഗിക്കാനാണ് ആര്‍.ബി.ഐ തീരുമാനം. ഇതിനായി അുഭവജ്ഞാനമുള്ള വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ഇവരെ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചത്.
ഇവിടെ നിന്നും അച്ചടിക്കുന്ന നോട്ടുകള്‍ ഡല്‍ഹി, ചണ്ഡീഗഡ്, കൊല്‍ക്കത്ത, കാണ്‍പൂര്‍, ഇന്‍േ
കൊച്ചി: മെട്രോ റെയിലിനും അനുബന്ധ പദ്ധതികള്‍ക്കുമായി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസമാകുന്ന തരത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ റെയില്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് നിര്‍വഹണ ഏജന്‍സികളുടെ പ്രഥമ കര്‍ത്തവ്യം. അനുബന്ധ പദ്ധതികളിലേക്ക് ശ്രദ്ധ വ്യതിചലിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മെട്രോ റെയില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് കെ.എം.ആര്‍.എല്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കണം. ഉടമകളുമായി ചര്‍ച്ച ചെയ്ത് സ്ഥലത്തിന് വില നിശ്ചയിച്ച് ഏറ്റെടുക്കുന്ന മുന്‍മാതൃക പിന്തുടരണം. മെട്രോയുടെ ആദ്യഘട്ടം പാലാരിവട്ടം വരെയെന്നത് മഹാരാജാസ് കോളേജ് ഗ്രൗണ്ടുവരെ എത്തിക്കുന്നതിനുള്ള സാധ്യത ഗൗരവമായി പരിഗണിക്കണം. പാലാരിവട്ടം വരെ മാത്രം മെട്രോ റെയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള യാത്രയ്ക്ക് മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരുന്നത് വാഹനക്കുരുക്ക് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ വിശദമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യപാദത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ മാര്‍ച്ചിലും മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള രണ്ടാം പാദം ജൂണിലും പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. 5200 കോടി രൂപയുടെ പദ്ധതിയില്‍ 3425 കോടി രൂപയോളമാണ് ഇതിനകം ചെലവഴിച്ചത്.
നിര്‍ദിഷ്ട വാട്ടര്‍ മെട്രോ പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആധുനികസൗകര്യങ്ങളോടുകൂടിയ 38 ജെട്ടികളുടെ നിര്‍മാണവും 100 കിലോമീറ്റര്‍ തീരദേശ റോഡു വികസനവും ഇതോടനുബന്ധിച്ച് കെ.എം.ആര്‍.എല്‍ ഏറ്റെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് യോഗത്തില്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago