നോട്ട് അസാധുവാക്കല്‍: സര്‍വേ ഫലം സര്‍ക്കാറിന് തിരിച്ചടി
ന്യൂഡല്‍ഹി: കള്ളപ്പണം തടയാനെന്ന പേരില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളായ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സര്‍ക്കാറിന് തിരിച്ചടിയാകുന്നു. പ്രധാനമന്ത്രി മോദിയുടെ തുടക്കത്തിലുള്ള പ്രഖ്യാപനം കേട്ട് അദ്ദേഹത്തെ അനുകൂലിച്ചവരില്‍ ബഹുഭൂരിപക്ഷവും മാറിചിന്തിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോം എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് സര്‍ക്കാറിന്റെ നടപടിക്കെതിരേ ജനങ്ങള്‍ നിലപാട് സ്വീകരിക്കുന്നുവെന്ന് വ്യക്തമായത്.
സര്‍ക്കാറിന് ജനപിന്തുണ നഷ്ടപ്പെടുന്നത് മോദിക്കും ബി.ജെ.പിക്കും ഒരുപോലെ തിരിച്ചടിയാകുകയാണ്. ഒരു മാസം പിന്നിട്ടിട്ടും നോട്ട് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ തീരുമാനത്തെ അനുകൂലിച്ചവരെല്ലാം തന്നെ സര്‍ക്കാറിനെ എതിര്‍ക്കുകയാണ്. നേരത്തെ ഇവര്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ 51 ശതമാനം ജനങ്ങളും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."