HOME
DETAILS
MAL
കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് യോഗ്യത
backup
December 13 2016 | 19:12 PM
തേഞ്ഞിപ്പലം: ഈ മാസം 25നു ഭുവനേശ്വറില്‍ ആരംഭിക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിലേക്ക് കാലിക്കറ്റ്, എം.ജി, കണ്ണൂര്‍, ചെന്നൈ ഹിന്ദുസ്ഥാന്‍ സര്‍വകലാശാലകള്‍ യോഗ്യത നേടി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ മത്സരത്തില്‍ കാലിക്കറ്റ് 79-27 നു മാംഗളൂരുവിനെയും എം.ജി 72-60 ന് ബംഗളൂരു ജെയിന്‍ സര്‍വകലാശാലയെയും കണ്ണൂര്‍ 71-64നു ചെന്നൈ എസ്.ആര്‍.എം സര്‍വകലാശാലയെയും ഹിന്ദുസ്ഥാന്‍ 85-55നു കേരളയെയും പരാജയപ്പെടുത്തി.
ഇന്നു നടക്കുന്ന ഫൈനല്‍ ലീഗ് റൗണ്ട് മത്സരങ്ങളില്‍ നിന്നു ദക്ഷിണ മേഖലാ ചാംപ്യന്‍മാരെ കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."