ബംഗളുരുവില്‍ സ്മാര്‍ട്ഫോണിനായി ഫിളിപ്പ്കാര്‍ട്ട് വിതരണക്കാരനെ കൊലപ്പെടുത്തി
ബംഗളുരു: ഓണ്‍ലൈനായി ബുക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ വിലാസക്കാരന് നല്‍കാനെത്തിയ ഫഌപ്പ്കാര്ട് വിതരണക്കാരനെ കൊലപ്പെടുത്തിയ ജിംനേഷ്യം പരിശീലകനെ പൊലിസ് അറസ്റ്റ് ചെയ്തു. 22 കാരനായ വരുണ്‍ രമേശിനെയാണ് പൊലിസ് അറസ്റ്റ് ചെയതത്. ഒാര്‍ഡര്‍ ചെയ്ത ഫോണ്‍ വാങ്ങിക്കുന്നതിനായി പണം കയ്യിലില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ വിതരണക്കാരനെ കൊലപ്പെടുത്തിയത്. 29 കാരനായ നഞ്ചുണ്ടസ്വാമിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെകുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: വരുണ്‍ 12000 രൂപ വില വരുന്ന സ്മാര്‍ട്ഫോണിനായി ഫഌപ്പ്കാര്ഡിലൂടെ ഓര്‍ഡര്‍ ചെയ്തിരുന്നു. അതുപ്രകാരം ഡിസംബര്‍ ഒമ്പതിനാണ് നഞ്ചുണ്ടസ്വാമി എന്ന ഫഌപ്കാര്‍ട്ട് ജീവനക്കാരന് ഫോണ്‍ നല്‍കാനായി ഇയാളുടെ ജിംനേഷ്യത്തിലെത്തിയത്. ഫോണ്‍ വാങ്ങിക്കാനായി പണം കയ്യിലില്ലാതിരുന്ന വരുണ്‍ ഇയാളെ കൊല്ലാന്‍ പദ്ധതിയിട്ടു. ജിംനേഷ്യത്തിലെത്തിയ ജീവനക്കാരനെ കത്തികൊണ്ടും പൂച്ചട്ടികൊണ്ടും ഇയാള്‍ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായതോടെ കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. ശേഷം മൃതദേഹം കെട്ടിടത്തിന്റെ പിറകില്‍ ഒളിപ്പിച്ചു.
വീട്ടില്‍ നിന്നും പോയി രണ്ട് ദിവസമായിട്ടും വിവരമില്ലാത്തതിനെ തുടര്‍ന്ന് നഞ്ചുണ്ടസ്വാമിയുടെ ബന്ധുക്കള്‍ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."