HOME
DETAILS

സഹകരണ മേഖല സംരക്ഷണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

  
backup
December 16, 2016 | 4:54 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5

മലപ്പുറം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഉïായിട്ടുള്ള മാന്ദ്യം മറികടക്കുന്നതിനായി സഹകരണ ബാങ്കിങ് മേഖല സംരക്ഷണ കണ്‍വെന്‍ഷന്‍ ജില്ലാ തലത്തില്‍ നടന്നു. താലൂക്ക് തലത്തില്‍ 17നകം കണ്‍വന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. സഹകരണ സംരക്ഷണ ദിനത്തോടനുബന്ധിച്ച് 18ന് ഒരു ലക്ഷം സഹകാരികളും ഒരു ലക്ഷം ജീവനക്കാരും കേരളത്തിലെ 67 ലക്ഷത്തോളം വരുന്ന ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ ദുരീകരിക്കുന്നതിനു സഹകരണ മേഖലയുടെ നിലനില്‍പിന്റെ ആവശ്യകതയു ബോധ്യപ്പെടുത്തും. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സരകാരികളും ജീവനക്കാരും ജില്ലയിലെ ഏഴ് ലക്ഷത്തില്‍ പരം ഭവനങ്ങള്‍ സന്ദര്‍ശിച്ച് കാംപയിനില്‍ പങ്കാളികളാകും. പരിപാടിയില്‍ സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ മലപ്പുറം എം.ടി ദേവസ്യ സ്വാഗതം പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്റ് എ.അഹമ്മദ്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.വി വാസുദേവന്‍, ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി, സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  14 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  14 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  14 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  14 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  14 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  14 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  14 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  14 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  14 days ago