
ആഘോഷങ്ങളിലെ ലഹരി തടയിടാന്‍ എക്സൈസ് പരിശോധന ശക്തമാക്കുന്നു
നിലമ്പൂര്‍: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍കï് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കുന്നു. മലപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട് ഒന്നാം തിയതിമുതല്‍ കണ്ട്രോള് റൂം തുറന്നിട്ടുï്.
വിദേശ മദ്യ വില്പനയും, നാടന്‍ ചാരായ നിര്‍മാണവും, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും തടയാന്‍ ലക്ഷ്യമിട്ടാണ് എക്സൈസ് പരിശോധന ഊര്‍ജിതമാക്കിയത്. നിലമ്പൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ യശോദരന്റെ നേതൃത്വത്തിലാണ് വനം, റവന്യു, ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
ഈ മാസംതന്നെ രï് കഞ്ചാവ് കേസുകളുള്‍പ്പെടെ 12 കേസുകളാണ് നിലമ്പൂര്‍ റെയ്ഞ്ച് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വിദേശ മദ്യവില്‍പ്പന ശാലയില്‍നിന്നും മദ്യം വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരുടെ എണ്ണത്തിലും വര്‍ധനവുïായിട്ടുïെന്നും എക്സൈസ് അധികൃതര്‍ പറയുന്നു. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് പാലക്കയം, വെറ്റിലക്കൊല്ലി, അമ്പുമല കോളനി നിവാസികള്‍ക്ക് ഓട്ടോറിക്ഷകളില്‍ മദ്യം എത്തിച്ചുനല്‍കുന്ന സംഘങ്ങളും സജീവമായിട്ടുï്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചാലിയാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു.
ചെറിയ പൊതികളിലാക്കി കഞ്ചാവും മറ്റ് മയക്ക് ഗുളികകളും എത്തിച്ചു നല്കുന്ന സംഘങ്ങളും നിലമ്പൂര്‍ മേഖലയില്‍ സജീവമാണ്.
കുട്ടികളും മറ്റും മദ്യത്തിന്റേയും കഞ്ചാവിന്റേയും ആകര്‍ഷണ വലയത്തില്‍ പെടുന്നതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നല്കി. നാടന്‍ ചാരായ നിര്‍മാണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പുഴയോരങ്ങള്‍, വനമേഖലകള്‍, മറ്റ് സുരക്ഷിത കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതാത് പ്രദേശത്തെ ഇത്തരം ലഹരി, ചാരായ വില്‍പ്പന നടത്തുന്ന സംഘങ്ങളെയോ വ്യക്തികളേയോ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ 04931224334, 04931226323 എന്നീ നമ്പറുകളിലേക്ക് വിളിച്ച് വിവരം നല്‍കാവുന്നതാണ്. പരാതി പറയുന്ന ആളുകളുടെ നമ്പറുകളും വിവരങ്ങളും പുറത്തറിയാതെ എക്സൈസ് വകുപ്പ് സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്സ്
latest
• 17 days ago
പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ
Kerala
• 17 days ago
എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്
Football
• 17 days ago
ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍
oman
• 17 days ago
രവീന്ദ്രജാലം! ഇവന് മുന്നിൽ സച്ചിനും കീഴടങ്ങി, പിറന്നത് പുതുചരിത്രം
Cricket
• 17 days ago
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും
Kerala
• 17 days ago
കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്ക്
International
• 17 days ago
ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ബംഗ്ലാദേശ് പുറത്ത്; സെമിയിലേക്ക് മുന്നേറി കിവികൾ
Cricket
• 17 days ago
നഴ്സിങ്ങ് അഡ്മിഷന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍
Kerala
• 17 days ago
Ramadan 2025 | നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുബൈയിലെ പ്രധാന സമയ മാറ്റങ്ങള്‍
uae
• 17 days ago
ബെംഗളൂരുവിൽ ഓസ്ട്രേലിയൻ വെടിക്കെട്ട്; അടിച്ചെടുത്തത് ഇടിമിന്നൽ റെക്കോർഡ്
Cricket
• 17 days ago
വനം മന്ത്രി നേരിട്ടെത്തി; ആറളത്ത് മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് അവസാനം
Kerala
• 17 days ago
മുനിസിപ്പാലിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടോ? എങ്കില്‍ ഇനി 'അമാന' വഴി റിപ്പോര്‍ട്ട് ചെയ്യാം
uae
• 17 days ago
അവൻ ഉറപ്പായും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവും: ധവാൻ
Cricket
• 17 days ago
ഇസിജിയില്‍ നേരിയ വ്യതിയാനം: പി.സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Kerala
• 17 days ago
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ആദ്യ ഫിഫ്റ്റി; കാത്തിരിപ്പ് അവസാനിപ്പിച്ച് ബംഗ്ലാദേശ് നായകൻ
Cricket
• 17 days ago
അഖാരി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാര്‍ജ; വാടകകരാര്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇനി സേവനകേന്ദ്രം കയറി ഇറങ്ങേണ്ട
uae
• 17 days ago
ജീവനക്കാരുടെ സമരം; പ്രതികാര നടപടിയില്‍ നിന്ന് പിന്മാറി കെഎസ്ആര്‍ടിസി, വിവാദ ശമ്പള ബില്ല് പിന്‍വലിച്ചു
Kerala
• 17 days ago
പട്ടാമ്പിയിൽ ടാങ്കർ ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു
Kerala
• 17 days ago
തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
Kerala
• 17 days ago
സംഘടനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നറിയിച്ച മുൻ യൂണിയൻ ഭാരവാഹിക്ക് എസ്എഫ്ഐ നേതാവിൻറെ മർദനം; പരാതി
Kerala
• 17 days ago