ജില്ലാ ഊര്‍ജദിനാചരണം മുïണ്ടംപറമ്പ് റീജിയണല്‍ കോളജില്‍ നടത്തി
കിഴിശ്ശേരി: ദേശീയ ഊര്‍ജദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഊര്‍ജദിനാചരണം എനര്‍ജി മാനേജ്മന്റ് സെന്ററിന്റെയും മുïണ്ടംപറമ്പ് റീജിയണല്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കോളേജ് ക്യാംപസില്‍ ആഘോഷിച്ചു. ഉദ്ഘാടനം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. അനെര്‍ട്ട് പ്രോഗ്രാം ഓഫിസര്‍ പി. ജയചന്ദ്രന്‍ നായര്‍ പ്രഭാഷണം നടത്തി. സെമിനാറില്‍ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ മുഹമ്മദ് സ്വാലിഹ്, സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഊര്‍ജസംരക്ഷണ സന്ദേശത്തിനായി തയാറാക്കിയ പ്രദര്‍ശനം കെ.എസ്.ഇ.ബി മഞ്ചേരി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വള@ിയര്‍മാരുടെ നേതൃത്വത്തില്‍ മുണ്ടïംപറമ്പ് പ്രദേശത്തെ 300 വീടുകളില്‍ ഊര്‍ജ സന്ദേശ ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്തു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഹാഷിം ബഷീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. റഫീഖ്, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ ഒ.ഹാമിദലി, കെ.എം ഇര്‍ഫാന്‍, വി.പി റിയാസ് മോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."