സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണം; തൊഴില്‍ തര്‍ക്കം ഒത്തുതീര്‍പ്പായി
അമ്പലപ്പുഴ:വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍പ്പായി. ദേശീയ വൈറോളജി ഇന്‍സിസ്റ്റ്യൂട്ടിന്റെയും ദന്തല്‍ കോളജ് ബ്ലോക്കിന്റെയും നിര്‍മ്മാണത്തില്‍ പ്രാദേശിക തൊഴിലാളി സംഘടനകള്‍ക്ക് നല്‍കിയ പ്രാധാന്യം സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ കാര്യത്തിലും നല്‍കണമെന്ന ഉറപ്പിലാണ് തൊഴില്‍ പ്രശ്‌നം ഒത്തു തീര്‍പ്പായത്.
ദേശീയ വൈറോളജി ഇന്‍സിസ്റ്റൂട്ട് ,സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ,ദന്തല്‍ കോളജ് തുടങ്ങിയ പ്രോജ്ക്ടുകളാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി അങ്കണത്തില്‍ നടക്കുന്നത്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച ,സൂപ്പര്‍ സ്‌പെഷ്യാലിറ്റി ,വൈറോളജി ,
ദന്തല്‍ കോളജ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു .
എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കരാര്‍ ഏറ്റെടുത്ത ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രദേശിക തോഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയില്ലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.ഇതൊടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനശ്ചിതത്വത്തിലായി. പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കമ്പനി നിലപാടില്‍ മാറ്റമില്ലാതെ തുടര്‍ന്നതൊടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തോളമായി മുടങ്ങിക്കിടന്നു.ഇതിനിടെ ടെസ്റ്റ് പയലിംങ് ജോലികള്‍ നടത്താന്‍ കമ്പനി തയ്യാറായപ്പോള്‍ തൊഴിലാളി സംഘടനകള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ബുധനാഴ്ച തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷറുടെ അദ്ധ്യക്ഷതയില്‍ നിന്ന യോഗത്തില്‍ അടിയന്തരമായി നിര്‍മ്മാണം പുന:രാരംഭിക്കാന്‍ തീരുമാനിച്ചു. സി .ഐ.ടി.യു ജില്ലാ ജോയിന്‍ സെക്രട്ടറി പവന്‍ ,അമ്പലപ്പുഴ ഏരിയ സെക്രട്ടറി വി.കെ ബൈജു ,ബി.എം.എസ് മണ്ഡലം സെക്രട്ടറി ബിനീഷ് ബോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."