മൈനിങ് ആന്റ് ജിയോളജി ഡയറക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും
തിരുവനന്തപുരം: ആള്‍ കേരളാ ക്വാറി ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മൈനിങ് ആന്റ് ജിയോളജി ഡയറക്ടറേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോട്ടയ്ക്കാട് ശശിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് മൈനിങ് ആന്റ് ജിയോളജി ഡയറക്ടറേറ്റിലെത്തി. തുടര്‍ന്ന് നടന്ന ധര്‍ണ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കലഞ്ഞൂര്‍ മധു ഉദ്ഘാടനം ചെയ്തു.
ധര്‍ണയെ അഭിസംബോധന ചെയ്ത് ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോട്ടയ്ക്കാട് ശശി, സെക്രട്ടറി ജോഷ് കുര്യാക്കോസ്, സമരസമിതി കണ്‍വീനര്‍ എം.കെ.നാസര്‍, ക്വാറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പള്ളിയറ ശശി, ചിറയടി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ക്രഷര്‍, ക്വാറി വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്തുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ പ്രസ്താവിച്ചു. പരിസ്ഥിതി ക്ലിയറന്‍സിനുള്ള രണ്ട് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാത്തതില്‍ നേതാക്കള്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."