ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
പേരൂര്‍ക്കട: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
ബംഗാള്‍ ഷില്‍പോംഗ്കാരാ ലോക്‌നാഥ്പൂര്‍ പാര്‍ട്ടീഷ്യന്‍ ടുര്‍ട്ടൂരി അലിപ്പൂര്‍ ഗാര്‍ഹില്‍ രവീന്ദ്രദാസിന്റെ മകന്‍ അജയ്ദാസ് (29) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു അത്യാഹിതം. മരപ്പാലത്തുള്ള പവര്‍ലിംഗ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു അജയ്ദാസ്. ഒരാഴ്ചമുമ്പാണ് ഇദ്ദേഹം ഇവിടെ പണിക്കെത്തിയത്. വര്‍ക്ക് സൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന അജയ്ദാസ് പുലര്‍ച്ചെയോടെ വലിയ ശബ്ദത്തില്‍ കൂര്‍ക്കംവലിക്കുകയും തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പേരൂര്‍ക്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."