HOME
DETAILS

മദ്യശാലകള്‍ പൂട്ടാനുള്ള വിധി നടപ്പായാല്‍ ഫറോക്ക് രാമനാട്ടുകര മേഖലയില്‍ മദ്യവില്‍പ്പനയില്ലാതാകും

  
backup
December 16 2016 | 22:12 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

 

ഫറോക്ക്: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടാനുളള സുപ്രീം കോടതി ഉത്തരവ് ഫറോക്ക് രാമനാട്ടുകര ഭാഗത്തെ വിദേശ മദ്യഷോപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളോടനുബന്ധിച്ചുളള വില്‍പ്പന കേന്ദ്രങ്ങള്‍ക്കും പൂട്ടുവീഴും. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്ന ഈ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടന്നതോടെ ഗതാഗതകുരുക്കിനു തെല്ലു ആശ്വാസമാകും.
ചെറുവണ്ണൂര്‍ ടി.പി റോഡ് ജംഗഷനു സമീപം ദേശീയപാതയെ തൊട്ടരുമ്മിയാണ് ബീവറേജ് കോര്‍പറേഷന്റെ ഓട്ട് ലെറ്റുപ്രവര്‍ത്തിക്കുന്നത്. ഇവിടെ മദ്യം വാങ്ങാനുളള ക്യൂ പലപ്പോഴും പാതയിലേക്കിറങ്ങിയാണ് നില്‍ക്കാറുളളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വരി നടുറോഡിലേക്കിറങ്ങും. വളരെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോകുന്നത്.
ഓണം, വിഷു പോലുളള ഉത്സവനാളുകള്‍ മദ്യം വാങ്ങാനെത്തുന്നവരുടെ വലിയകൂട്ടം തന്നെ റോഡിലുണ്ടാകും. ഇതുമൂലം വാഹനങ്ങള്‍ക്ക് ട്രാക്ക് മാറി കടന്നുപോകേണ്ടിയും വരുന്നു. മദ്യം വങ്ങാനെത്തുന്നവരും ബസ് ജീവനക്കാരുമായി വഴക്കുകൂടുന്നത് നിത്യസംഭവമാണ്. തലനാരിഴക്കാണ് പലപ്പോഴും അപകടങ്ങള്‍ ഒഴിവാകുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ പാതയോരത്തു നിര്‍ത്തിയിടുന്നതും ഗതാഗത തടസ്സത്തിനു കാരണമാകുന്നു.
രാമനാട്ടുകരയിലും സമാന സ്ഥിതിയാണ്. ടൗണിനു സമീപം പാതയോരത്താണ് ബീവറേജ്‌സ് കോര്‍പറേഷന്‍ ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത്. മദ്യപാനികളുടെയും മദ്യം വാങ്ങാനെത്തുന്നവരുടെയും ശല്യം കാരണം കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് കടന്നു പോയിരുന്നത്. പലപ്പോഴായി ഇവിടെ യാത്രക്കാര്‍ക്കു നേരെ മദ്യപാനികളുടെ കയ്യേറ്റവുമുണ്ടായിട്ടുണ്ട്. ഔട്ട്‌ലെറ്റു കൂടാതെ നഗരത്തില്‍ തന്നെ മൂന്ന് ഹോട്ടലുകളിലും ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കെ.ടി.ഡി.സി, കാലിക്കറ്റ് ഗേറ്റ്, പാര്‍ക് റസിഡന്‍സി എന്നിവടങ്ങളിലാണ് പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത്. കോടതി ഉത്തരവ് നടപ്പാകുന്നതോടെ ഈ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതമുണ്ടാക്കും. രാമനാട്ടുകര കോഴിക്കോട് ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന കടവ് റിസോട്ടിനെയും ഇത് കുരുക്കിലാക്കും. കോടതി വിധി നടപ്പായാല്‍ ഫറോക്ക് രാമനാട്ടുകര ഭാഗത്തെ പാതയോരങ്ങളില്‍ നിന്നു മദ്യം തുടച്ചുമാറ്റപ്പെടുന്നതോടൊപ്പം പൊതുജനത്തിനു വലിയ ആശ്വാസമാകും.
തോടിന് ആഴവും വീതിയും കൂട്ടിയതോടെ വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് ഭാഗത്തെ നിരവധി കിണറുകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം വറ്റുകയാണ്. മുമ്പ് ധാരാളം വെള്ളം കിട്ടിയ കിണറുകളാണിത്.
നൂറുകണക്കിന് കുടുംബങ്ങളെയാണ് കുടിവെള്ളക്ഷാമം ദുരിതത്തിലാഴ്ത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികള്‍. ഇതോടെയാണ് തോടിന് തടയണ നിര്‍മിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി മണ്ണ് നിറച്ച ചാക്കുകള്‍ കൊണ്ട് തടയണ പണിതു. പാലോടിക്കുന്ന് പാലത്തിനോട് ചേര്‍ന്നു പണിത തടയണയുടെ സഹായത്താല്‍ വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ വരുന്ന വേനലില്‍ അല്‍പം ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago