HOME
DETAILS
MAL
എക്‌സിക്യുട്ടിവ് എന്‍ജിനിയറുടെ ഓഫിസ് ഉപരോധിച്ചു
backup
December 16 2016 | 23:12 PM
കണ്ണൂര്‍: ചെട്ടിപീടിക മുതല്‍ പുതിയതെരു ഹൈവേ വരേയുള്ള ദേശീയ പാതയിലുള്ള ഡിവൈഡറില്‍ റിഫ്‌ളക്ടറും സൂചനാ ബോര്‍ഡും സ്ഥാപിക്കാത്തതു മൂലം നിരന്തരം വാഹന അപകടങ്ങള്‍ സംഭവിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയറുടെ ഓഫിസ് ഉപരോധിച്ചു.
ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി.എ ഹരി, അനൂപ് ബാലന്‍, നിസാര്‍ മുല്ലപ്പള്ളി, സുഗേഷ് പണിക്കര്‍, ജയന്ത് കല്ലടത്തോട്, മന്‍ഷൂക്ക് നാറാത്ത്, കെ.പി സരീഷ്, കെ ലൗജിത്ത്, സുശാന്ത് പടന്നപാലം, വി.പി സയ്ഫുദ്ദീന്‍, ഷാനു നേതൃത്വം നല്‍കി.
ഉപരോധ സമരത്തെ തുടര്‍ന്ന് പൊലിസിന്റെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇന്നു രാത്രിയോടെ റിഫ്‌ളക്ട്‌റും സൂചനാ ബോര്‍ഡും സ്ഥാപിക്കുമെന്ന ഉറപ്പിന്‍ന്മേല്‍ സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."