തണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു
കണ്ണൂര്‍: കിടപ്പുരോഗികള്‍ക്കും അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവര്‍ക്കും ആശ്വാസമാകാന്‍ പടന്നപ്പാലം സി.എച്ച് സെന്ററില്‍ ഒരുക്കിയ തണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
മനസില്‍ ആര്‍ദ്രത കൈവരുമ്പോഴാണു ഹൃദയം ലോലമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നന്മയുടെ കാര്യത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ ദൈവം നല്‍കിയ മാതൃകയാണു തണലെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. തണല്‍ പ്രസിഡന്റ് ഡോ. വി ഇദ്‌രീസ് അധ്യക്ഷനായി. പാരപ്ലീജിയ സെന്റര്‍ ഉദ്ഘാടനം കെ.എം ഷാജി എം.എല്‍.എ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, കെ.എം.സി.സി യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, എം.വി ജയരാജന്‍, അഡ്വ.പി സന്തോഷ് കുമാര്‍, വി.വി പുരുഷോത്തമന്‍, എം.കെ വിനോദ്, ഡോ. പി സലീം, ഡോ. പി വിജയന്‍, എം.എ റസാഖ്, സി.എച്ച് മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ഷരീഫ്, വി.വി മുനീര്‍, കെ.ടി ശശി സംസാരിച്ചു. വി.കെ അബ്ദുല്‍ഖാദര്‍, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, പനക്കാട്ട് അബ്ദുല്‍ഖാദര്‍ സംബന്ധിച്ചു. വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണു തണല്‍ കേന്ദ്രം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."