HOME
DETAILS

പട്ടം സെന്റ്‌മേരീസിലേക്ക് പാളയംവഴി കണ്‍സഷന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 18, 2016 | 8:32 PM

194629-2

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന നെടുമങ്ങാട് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് പാളയംവഴി സ്‌കൂളില്‍ എത്തുന്നതിനും തിരികെ പോകുന്നതിനും സൗകര്യപ്രദമായ രീതിയില്‍ കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. കെ.എസ്.ആര്‍.റ്റി.സി എം.ഡി ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കി.
നെടുമങ്ങാട് പനയമുട്ടം സ്വദേശിനി ലക്ഷ്മി എ.ജെ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മക്കള്‍ പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ് പഠിക്കുന്നത്. ബസ് കണ്‍സഷന് വേണ്ടി നെടുമങ്ങാട് ഡിപ്പോയെ സമീപിച്ചപ്പോള്‍ 37 കിലോമീറ്റര്‍ യാത്രക്ക് കണ്‍സഷന്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു. കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോഴും വീട് മുതല്‍ പഠിക്കുന്ന സ്ഥാപനം വരെ ഏറ്റവും കുറഞ്ഞ ദൂരത്തിലാണ് കണ്‍സഷന്‍ നല്‍കുന്നതെന്ന് കോര്‍പ്പറേഷന്‍ വിശദീകരിച്ചു. പരാതിക്കാരിയുടെ താമസസ്ഥലമായ പനയമുട്ടത്ത് നിന്നും പട്ടം സെന്റ് മേരീസിലേക്ക് ദൂരം 30 കിലോമീറ്ററാണെന്നും എന്നാല്‍ പാളയം വഴി 37 കിലോമീറ്ററാണെന്നും വിശദീകരണത്തില്‍ പറയുന്നു. സൗകര്യപ്രദമായ രീതിയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന വിധം കണ്‍സഷന്‍ നല്‍കാതിരിക്കുന്നത് വിദ്യാര്‍ഥികളോടുള്ള അനീതിയാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago