HOME
DETAILS

ശമ്പളദിനങ്ങള്‍ വീണ്ടും; ആശങ്ക ഒഴിയാതെ സര്‍ക്കാര്‍ ജീവനക്കാര്‍

  
backup
December 19 2016 | 19:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

കൊച്ചി:നോട്ട് പിന്‍വലിക്കലിനുശേഷം ശമ്പളദിനങ്ങള്‍ വീണ്ടും എത്തിയതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്കയ്ക്ക് ആക്കം കൂടി. 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചശേഷം ലഭിച്ച ആദ്യശമ്പളം ഇതുവരെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയാത്തതാണ് ഇവരെ കുഴക്കുന്നത്. ബാങ്കില്‍ പൂര്‍ണമായും ശമ്പളം എത്തിയെങ്കിലും പണം കൈകൊണ്ട് തൊടാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ജീവനക്കരുടെ പരാതി.


ആഴ്ചയില്‍ 24,000 രൂപവരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.


വടക്കന്‍ ജില്ലകളിലാകട്ടെ പതിനായിരം രൂപ വീതമാണ് ബാങ്കുകളില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്കാകട്ടെ പകുതിശമ്പളംപോലും പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. ബാങ്കില്‍ നിന്ന് ലഭിക്കുന്ന 2000 രൂപയുടെ നോട്ടുകളാകട്ടെ ചില്ലറ ലഭ്യമാകാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. ബാങ്ക് വഴിയുള്ള ഇടപാടുകള്‍ മാത്രമാണ് നടക്കുന്നത്.
രണ്ടുവര്‍ഷം മുന്‍പുവരെ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് ശമ്പളം ഡിസംബര്‍ 20നുശേഷം നല്‍കാറുണ്ടായിരുന്നു. ശമ്പളദിനം ക്രിസ്മസിനടുത്തായതിനാല്‍ പിന്നീട് മാറ്റം വരുത്തുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയായിരിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. സംസ്ഥാനത്ത് വില്‍പ്പന നികുതിയില്‍ വന്നിരിക്കുന്ന കനത്ത ഇടിവും ഭൂമി രജിസ്‌ട്രേഷന്‍ നടക്കാത്തതും ശമ്പളവും പെന്‍ഷനും നല്‍കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ധനമന്ത്രി തോമസ് ഐസക് ഈ ആശങ്ക നേരത്തെ പ്രകടിപ്പിച്ചുകഴിഞ്ഞു.


നവംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ അധികം പ്രയാസം നേരിട്ടില്ലെന്നും എന്നാല്‍ വരും മാസങ്ങളില്‍ അവസ്ഥ ഏറെ ദുഷ്‌കരമായിരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.സംസ്ഥാനത്തിന് നികുതി ഇനത്തില്‍ ലഭിക്കുന്ന തുക വന്‍തോതില്‍ കുറയുന്നതായും മന്ത്രി വ്യക്തമാക്കിയിരുന്നു.അതേസമയം ശമ്പളവും പെന്‍ഷനും ലഭ്യമാക്കാന്‍ കേന്ദ്രത്തോട് നേരത്തെ പണം ആവശ്യപ്പെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജയലളിത ആശുപത്രിയിലായിരുന്നിട്ടുപോലും തമിഴ്‌നാട്ടില്‍ നോട്ട് പിന്‍വലിക്കലിന്‌ശേഷം ശമ്പള വിതരണത്തില്‍ കാര്യമായ പ്രതിസന്ധിയുണ്ടായില്ലെന്നതും ചര്‍ച്ചാവിഷയമായിട്ടുണ്ട്.


തമിഴ്‌നാട,് പ്രതിസന്ധി മുന്നില്‍കണ്ട് കേന്ദ്രത്തോട് കൂടുതല്‍ പണം നവംബര്‍ പകുതിയോടെ ആവശ്യപ്പെട്ടിരുന്നു. കൃത്യസമയത്തുതന്നെ തമിഴ്‌നാടിന് ശമ്പളം നല്‍കാനും കഴിഞ്ഞു. എന്നാല്‍ കേരളം ശമ്പളദിനമായ 29നാണ് പണം ആവശ്യപ്പെട്ടതെന്നും തുടര്‍ന്നാണ് കയ്യില്‍ പണം ലഭിക്കാതിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ദിനംപ്രതി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഉടന്‍തന്നെ സംസ്ഥാനം കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. നവംബറില്‍ 1200 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വായ്പയായോ, സംസ്ഥാനത്തിന്റെ ഗ്രാന്റില്‍ നിന്നുള്ള മുന്‍കൂര്‍ പണമായോ ഇത് നല്‍കണമെന്നായിരുന്നു ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago