HOME
DETAILS

ജവാന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷിക്കണമെന്ന് യുവമോര്‍ച്ച

  
backup
December 20, 2016 | 4:50 AM

%e0%b4%9c%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a8-2

കോഴിക്കോട്: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ രതീഷിന്റെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന് ആരോപണം. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച രംഗത്തെത്തി.
ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മന്ത്രിമാരോ, എം.എല്‍.എമാരോ, കണ്ണൂരിലേയോ കോഴിക്കോട്ടെയോ കലക്ടര്‍മാരോ എത്തിയിരുന്നില്ല. ഉന്നത സൈനികര്‍വരെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തഹസില്‍ദാര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് എത്തിയിരുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ജവാന്റെ നാട്ടിലെ എം.എല്‍.എ പോലും സ്ഥലത്തെത്താത്തതും പ്രതിഷേധത്തിനിടയാക്കി.
പുറമെ വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്ര മദ്ധ്യേ വാഹനവ്യൂഹം നാഷനല്‍ ഹൈവെ ബൈപാസില്‍ രാമനാട്ടുക്കരയ്ക്ക് സമീപം മുപ്പത്തിയഞ്ച് മിനിട്ടോളം നിര്‍ത്തിടുകയും ചെയ്തു. ഇത്തരത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയത് ആര്‍ക്കുവേണ്ടിയാണ് എന്നും ആരെയാണ് കാത്തിരുന്നതെന്നും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് പരാതി അയച്ചിട്ടുമുണ്ട്. ജവാനോട് സര്‍ക്കാര്‍ കാട്ടിയത് അവഗണനയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് നിരീക്ഷണം ഫലം കണ്ടു; അജ്മാനിൽ ആറു മാസത്തിനിടെ ഡെലിവറി ബൈക്ക് അപകടങ്ങൾ പൂജ്യം

uae
  •  7 days ago
No Image

മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍

Kerala
  •  7 days ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; വലവിരിച്ച് റോയൽസ്

Cricket
  •  7 days ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  7 days ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  7 days ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  7 days ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  7 days ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  7 days ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  7 days ago