ശബരിമലദര്‍ശനം ജീവിതവ്രതമാക്കി വേലുസ്വാമി; ദര്‍ശനം നടത്തിയത് 124 തവണ
കിനാലൂര്‍: ശബരിമല ദര്‍ശനം ജീവിതവൃതമാക്കിയ വേലുസ്വാമി 87 ന്റെ നിറവിലും മലചവിട്ടാനുള്ള തയ്യാറെടുപ്പിലാണ്.
20 ാം വയസില്‍ തുടങ്ങിയ ശബരിമല ദര്‍ശനം 59 വര്‍ഷം പിന്നിടുമ്പോഴും തുടരുന്നു. മണ്ഡലകാലത്തു മാത്രമല്ല വിഷു വിളക്കിനും, ശബരിമലയിലെ മറ്റുത്സവങ്ങള്‍ക്കും വേലുസ്വാമി ശിഷ്യരുമൊത്ത് ശബരിമല ദര്‍ശനം നടത്താറുണ്ട്. എരുമേലിയില്‍ നിന്ന് കരിമല വഴി കാല്‍നടയായി മുപ്പതു തവണ ദര്‍ശനം നടത്തിയതായി വേലുസ്വാമി ഓര്‍ക്കുന്നു. 56 തവണ മകരവിളക്ക് ദര്‍ശിച്ച് പുണ്യം നേടി. വര്‍ഷങ്ങളായി അയ്യപ്പഭക്തര്‍ക്ക് മുദ്രനല്‍കുന്ന ഇദ്ദേഹം ഇതിനകം ആയിരക്കണക്കിന് ഭക്തന്‍മാരെ മാലയണിയിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തന്മാരാണ് ശബരിമല ദര്‍ശനത്തിന് മുന്‍പ് വേലുസ്വാമിയുടെ അനുഗ്രഹം തേടി ബാലുശ്ശേരിയിലെ അയ്യപ്പഭക്ത മഠത്തില്‍ എത്താറുള്ളത്. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ബാലുശ്ശേരി ഗേള്‍സ് ഹയന്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള ഭജനമഠം യാഥാര്‍ഥ്യമായത്. 124 തവണ അയ്യപ്പനെ ദര്‍ശിച്ച വേലുസ്വാമിക്ക് ഒരിക്കല്‍ മാത്രം നെഞ്ചുവേദന വന്നതൊഴിച്ചാല്‍ ഒരു പ്രയാസവും ഇതുവരെ ഉണ്ടായിട്ടില്ല. നാല് ആണ്‍മക്കളുള്ള വേലുസ്വാമി ഇപ്പോള്‍ 87 ാം വയസിലാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും 125 ാം തവണയും ദര്‍ശനത്തിന് വ്രതമെടുത്തിരിക്കുകയാണ്.
കമലയാണ് ഭാര്യ. മേലേ തെക്കേടത്ത് തറവാട്ടീലെ കുഞ്ഞിരാമന്റെയും ചെറിയമ്മയുടെയും മകനായ വേലുസ്വാമി ശബരിമലദര്‍ശനം ജീവിതവ്രതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."