ദ്വീപുകാര്‍ക്കുള്ള സേവനങ്ങള്‍ക്ക് നന്ദി അറിയിക്കാനായി ഹംദുല്ല സഈദ് എത്തി
കാളികാവ്: ഒരുനാടിന്റെ നന്ദി അറിയിക്കാന്‍ ദോസ്ത് എന്ന കാളികാവ് ഈനാദിയിലെ ആലിപ്പറ്റ അഷ്റഫിനെ തേടി ലക്ഷദ്വീപ് മുന്‍ എം.പി ഹംദുല്ല സഈദ് കാളികാവിലെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാരെ അനുസ്മരിക്കാന്‍ കേരളത്തിലെത്തിയ ഹംദുല്ല സഈദ് ഔദ്യോഗികചടങ്ങുകള്ക്ക് ശേഷമാണ് ദ്വീപുവാസികളുടെ നന്ദി അറിയിക്കാനായി ദോസ്തിന്റെ അടുത്തേക്കെത്തിയത്.
മുന്‍ കേന്ദമന്ത്രി പി.എം സഈദിന്റെ മകനും ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കൂടിയാണ് ഹംദുല്ല സഈദ്. 20 വര്‍ഷത്തിലേറെ റിയാദില്‍ ജോലി ചെയ്യുന്ന ദോസ്ത് സഈദ് സര്‍ക്കാറില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതിപത്രം നേടിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ലക്ഷദ്വീപുകാരെ സഹായിക്കുന്നതില്‍ പ്രത്യേകതാല്പര്യം കാണിച്ചിരുന്ന ദോസ്തിനോട് പി.എം സഈദ് അടുത്തബന്ധം പുലര്‍ത്തിയിരുന്നു. സഊദിയില്‍ പോയിരുന്നപ്പോഴെല്ലാം പി.എം സഈദ് ദോസ്തിന്റെ കൂടെയാണ് താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."