HOME
DETAILS

കേരളത്തിലെ പൊലിസിനെ ഭരിക്കുന്നത് സംഘപരിവാറാണെന്ന് മുസ്‌ലിംലീഗ്‌

  
backup
December 20, 2016 | 11:17 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95

മലപ്പുറം: അന്യായമായി യു.എ.പി.എ ചുമത്തുന്നതിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്‌. കേരളത്തിലെ പൊലിസിനെ ഭരിക്കുന്നത് സംഘപരിവാറണെന്ന് മുസ്‌ലിം ലീഗ്‌ ആരോപിച്ചു. അവരുടെ അജന്‍ഡയ്ക്ക് അനുസരിച്ചാണ് പൊലീസിന്റെ പ്രവര്‍ത്തനം. യുഎപിഎ നിയമം പൊലിസ് വര്‍ഗീയമായി ഉപയോഗിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. യു.എ.പി.എ മനുഷ്യത്വ വിരുദ്ധമാണെന്ന് ലീഗ് നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.

യുവമോര്‍ച്ച ഡിജിപിക്ക് പരാതി അയച്ച നിസ്സാരസംഭവങ്ങള്‍ക്കുപോലും യുഎപിഎ കേസെടുക്കുകയാണ് കേരള പൊലിസ് ചെയ്യുന്നത്.

മുസ്ലിം സമുദായത്തില്‍ ഉളളവര്‍ക്കു നേരെ മാത്രമാണ് യുഎപിഎ ചുമത്തപ്പെടുന്നത്. മുസ്ലിംകളോട് വിവേചനമാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീര്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും യുഎപിഎ ചുമത്തിയെന്ന് പ്രചാരണം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ്
മുസ്‌ലിം ലീഗിന്റെ പ്രതികരണം.

കമലിന്റെ വീട്ട് പടിക്കല്‍ ദേശീയ ഗാനം പ്രതിഷേധ സമരത്തിന്റെ ഭാഗമാക്കിയവര്‍ക്കെതിരെ നടപടിയുണ്ടായില്ല. യുഎപിഎ നടപ്പാക്കുന്നതില്‍ വര്‍ഗീയ വിവേചനമുണ്ട് . യുഎപിഎ സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും മജീദ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാസയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി പാലസ്തീനിയന്‍ കര്‍ഷകര്‍ 

oman
  •  a minute ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  a minute ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  31 minutes ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  an hour ago
No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  an hour ago
No Image

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

entertainment
  •  an hour ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  an hour ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  an hour ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  an hour ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  an hour ago