HOME
DETAILS
MAL
കള്ളപ്പണത്തെ സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ചത് 4000 ഇമെയിലുകള്‍
backup
December 20 2016 | 14:12 PM
ന്യൂഡല്‍ഹി: കള്ളപ്പണത്തെ സംബന്ധിച്ച് വിവരം നല്കാന് സര്‍ക്കാര്‍ ഒരുക്കിയ ഇമെയില്‍ സംവിധാനത്തില്‍ നല്ല പ്രതികരണം. മൂന്നുദിവസത്തിനുള്ളില്‍ 4000 മെയിലുകളാണ് കള്ളപ്പണത്തെ സംബന്ധിച്ച് സര്ക്കാരിനെത്തിയത്.
കള്ളപ്പണക്കാരെ കണ്ടെത്താന്‍ മെയിലുകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളം നടത്തുന്ന പരിശോധന ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മെയിലുകളില്‍ കൂടി വ്യാപിപ്പിക്കും.
കള്ളപ്പണത്തെക്കുറിച്ച് വിവരം ലഭിക്കുന്നര്‍ക്ക് ഈ മെയില്‍ ഐഡിയിലൂടെ നേരിട്ട് വിവരം അറിയിക്കാം. blackmoneyinfo@incometax. gov.in എന്ന മെയിലാണ് വിവരം നല്കാന് ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."