HOME
DETAILS

ഡല്‍ഹിയില്‍ പിടിയിലായ വിവാഹ തട്ടിപ്പ് സംഘത്തെ കൊച്ചിയിലെത്തിച്ചു

  
backup
December 20, 2016 | 6:39 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf

കൊച്ചി:ഡല്‍ഹിയില്‍ പിടിയിലായ വിവാഹ തട്ടിപ്പ് സംഘത്തെ കൊച്ചിയിലെത്തിച്ചു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേരെ വിവാഹം ചെയ്ത് വഞ്ചിച്ച കേസിലെ പ്രതികളായ ഇന്‍ഡോര്‍ സ്വദേശി മേഘ ഭാര്‍ഗവ്(28), സഹോദരി പ്രാച്ചി ഭാര്‍ഗവ്, മേഘയുടെ കൂടെ താമസിച്ചിരുന്ന ദേവേന്ദ്ര ശര്‍മ എന്നിവരെയാണ് ഇന്നലെ കൊച്ചി കടവന്ത്ര പൊലിസ് സ്റ്റേഷനില്‍ എത്തിച്ചത്.
വിവാഹ തട്ടിപ്പിനിരയായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിന്റെ പരാതിയിലാണ് അറസ്റ്റ്. മേഘയാണ് കേസിലെ ഒന്നാം പ്രതി. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിക്കായി നോയിഡ പൊലിസിന്റെ സഹായത്തോടെ അന്വേഷണം തുടരുമെന്ന് കടവന്ത്ര പൊലിസ് പറഞ്ഞു. സംസാര വൈകല്യമുള്ള ലെനിനെ വിവാഹം ചെയ്യുന്നതിന് പകരമായി 15 ലക്ഷം രൂപയും 25 പവനും വിവാഹ വസ്ത്രവും മേഘയ്ക്ക് നല്‍കിയിരുന്നു.
ഒരു മാസത്തോളം ലെനിനൊപ്പം കഴിഞ്ഞ മേഘയെ സഹോദരി പ്രാചി ഇന്‍ഡോറിലേക്ക് കൊണ്ടുപോയി. എന്നാല്‍ തിരികെ എത്തിയില്ല. ലെനിന്‍ ഇന്‍ഡോറിലെത്തിയെങ്കിലും കൂടെ വരാന്‍ മേഘ തയാറായില്ല.
തുടര്‍ന്നാണ് ഇയാള്‍ പൊലിസില്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, സൂറത്ത് എന്നിവിടങ്ങിലും ഇവര്‍ സമാനതട്ടിപ്പ് നടത്തിയിട്ടുണ്ട്. കടവന്ത്രയിലെ കേസില്‍ അന്വേഷണോദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
എസ്.ഐമാരായ എം.കെ സജീവ്, ടി ഷാജി, സീനിയര്‍ സി.പി.ഒ സുനില്‍കുമാര്‍, വനിതാ സി.പി.ഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന പൊലിസ് സംഘം ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. വിവാഹത്തട്ടിപ്പ്, സാമ്പത്തിക വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago