HOME
DETAILS

മയക്കുമരുന്നുകേസില്‍ ജയിലില്‍ കിടന്ന യുവാവ് നിരപരാധി

  
backup
December 20, 2016 | 6:40 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af

കൊല്ലം: മയക്കുമരുന്നു കൈവശംവച്ച കേസില്‍ മൂന്നാംമുറയിലൂടെ നിരപരാധിയെ പ്രതിയാക്കിയ പൊലിസിനു തിരിച്ചടിയായി മയക്കുമരുന്ന് അരിപ്പൊടിയാണെന്നുള്ള ലാബ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മര്‍ദനത്തിലൂടെ കുറ്റം സമ്മതിപ്പിച്ച് കേസില്‍ പ്രതിയാക്കിയ മുകേഷിന്റെ ആരോഗ്യം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 2013 സെപ്റ്റംബര്‍ 15നായിരുന്നു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മുകേഷിനെ മയക്കുമരുന്ന് കേസില്‍പെടുത്തി കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടികളുടെ മയക്കുമരുന്നുമായി കച്ചവടക്കാരന്‍ പിടിയിലായി എന്ന വിധത്തില്‍ അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

കേസില്‍ എട്ട് മാസത്തോളം മുകേഷ് ജയിലില്‍ കഴിഞ്ഞു. ഇതിനിടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് പൊലിസ് മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞത്. ലാബില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത് വെറും അരിപ്പൊടിയാണെന്ന് വ്യക്തമായി. മുകേഷ് എങ്ങനെ ജയിലിലായെന്നുള്ള അന്വേഷണത്തിലാണ് പൊലിസിന്റെ മൂന്നാം മുറ പുറത്തുവന്നത്. എസ.്‌ഐക്ക് ലഭിച്ച 'രഹസ്യവിവര'ത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അരിപ്പൊടിയുമായി മുകേഷിനെ പിടികൂടുന്നത്. മുജീബ് എന്ന മയക്കുമരുന്നുകാരനാണെന്ന് ആരോപിച്ചാണ് പൊലിസ് മുകേഷിനെ പിടികൂടിയത്.

തോക്കിന്‍പാത്തി കൊണ്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു തേക്കുകയും ചെയ്താണ് കുറ്റം സമ്മതിപ്പിച്ചത്. തുടര്‍ന്നു ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ലാബ് പരിശോധനയില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് അരിപ്പൊടിയാണെന്ന് വ്യക്തമായി. പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  11 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  11 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  11 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  12 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  12 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  12 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  12 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  12 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  12 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  12 days ago