അണ്ടര്‍- 17 ലോകകപ്പിനു ശേഷം ഇന്ത്യയിലെ ലീഗ് ഫുട്ബോളില്‍ സമഗ്രമാറ്റം
മുംബൈ: അടുത്ത നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍- 17 ലോകകപ്പിനു ശേഷം ഇന്ത്യയിലെ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളെ പുനഃക്രമീകരിക്കാന്‍ തീരുമാനം.
ഇക്കാര്യത്തില്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും ഫിഫയുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചായിരിക്കും കൂടുതല്‍ തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
നിലവില്‍ ജനപിന്തുണയില്ലാത്ത ഐ ലീഗിനെയും ജനങ്ങള്‍ ഏറ്റെടുത്ത ഐ.എസ്.എല്ലിനെയും ഒരുമിപ്പിച്ച് കൂടുതല്‍ കാലം നീളുന്ന രീതിയില്‍ ലീഗ് മത്സരങ്ങള്‍ നടത്താനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ഡിവിഷനുകളാക്കി മത്സരങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. നവംബറില്‍ തുടങ്ങി മാര്‍ച്ച്, ഫെബ്രുവരി മാസങ്ങളില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും പുതിയ സമയം ക്രമീകരിക്കുക.
ജന ശ്രദ്ധയുള്ള ഐ.എസ്.എല്‍ മത്സരത്തിന്റെ സീസണ് നീണ്ടു നില്ക്കുന്നതായാല് മാത്രമേ ഫുട്ബോള്‍ വളരുന്നതിനു കാരണമാകൂ എന്നതിനാലാണ് പുതിയ പദ്ധതിയെ കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ തീരുന്ന ലീഗ് മത്സരമാകുമ്പോള്‍ പരിശീലനത്തിനേക്കാള് യാത്ര ചെയ്യാനാണ് കളിക്കാര്‍ക്ക് സമയം ചെലവാകുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനപിന്തുണയില്ലാത്ത ഐ ലീഗ് കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനു കാര്യമായ നേട്ടമെന്നുമുണ്ടാകില്ലെന്നതിനെ തുടര്‍ന്നാണ് ഫെഡറേഷന് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."