ഭൂനികുതി സ്വീകരിക്കുന്നില്ല: കട്ടിപ്പാറയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
താമരശേരി: കട്ടിപ്പാറ വില്ലേജ് അധികൃതര്‍ നികുതി സ്വീകരിക്കാത്തതുമൂലം 168 കുടുംബങ്ങള്‍ ദുരിതത്തില്‍.
50 വര്‍ഷമായി എല്ലാവിധ രേഖകളുമുള്ള ഇവരുടെ ഭൂമിക്ക് രണ്ടണ്ടു വര്‍ഷം മുന്‍പുവരെ നികുതി സ്വീകരിച്ചിരുന്നതാണ്. ആധാരവും പട്ടയവുമുള്ള ഭൂമി പുഴയുടെ പുറമ്പോക്കിലാണെന്ന പേരിലാണു നികുതി സ്വീകരിക്കാത്തത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പെട്ട വട്ടച്ചുഴലിയില് താമസിക്കുന്ന 30 വീട്ടുകാരുടെയും പതിനഞ്ചാം വാര്‍ഡിലെ 15 കുടുംബങ്ങളുടെയും നികുതിയാണ് സ്വീകരിക്കാത്തത്.
നികുതി സ്വീകരിക്കാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ്.
കാലങ്ങളായി ഇവിടെ താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാനുള്ള നടപടി എടുക്കണമെന്ന് വട്ടച്ചുഴലി, രണ്ടണ്ടുകണ്ടി, വേനക്കാവ് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കട്ടിപ്പാറ വില്ലേജ് ഓഫിസിനു മുന്നില്‍ സമരം നടത്തുമെന്ന് ഭൂസംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഭൂസംരക്ഷണ സമിതി രക്ഷാധികാരി പി.സി തോമസ്, ചെയര്മാന് സിബി ഫ്രാന്‍സിസ്, കണ്‍വീനര്‍ എം.എ ജാഫര്‍, സിനീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."