സമസ്ത 'വഴിവിളക്ക് ' കാംപയിന്‍; വിളംബര സംഗമങ്ങള്‍ 26ന്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോട് ജില്ലയില്‍ ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ നടത്തുന്ന 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിന്റെ ഭാഗമായി മണ്ഡലം തലങ്ങളില്‍ വിളംബര സംഗമങ്ങള്‍ 26ന് തിങ്കളാഴ്ച നടക്കും.
വടകര മണ്ഡലം; (അടക്കാതെരുവ് സമസ്ത ഓഫിസ്), നാദാപുരം ( നാദാപുരം സമസ്ത ഓഫിസ് ), കുറ്റ്യാടി ( ആയഞ്ചേരി ശംസുല്‍ ഉലമാ അക്കാഡമി), പേരാമ്പ്ര 30 ന് (പേരാമ്പ്ര ടൗണ്‍ ജെ.എം ഓഡിറ്റോറിയം ), കൊയിലാണ്ടി (കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയം),ബാലുശ്ശേരി 28 ന് (പറമ്പില്‍ മുകളില്‍ ഐ.സി.സി.മദ്‌റസ), എലത്തൂര്‍ 28 ന് (ചെറുകുളം ഹിദായത്തു സ്വിബിയാന്‍ മദ്‌റസ), കൊടുവള്ളി ( കൊടുവള്ളി അല്‍അസ്ഹര്‍ ഖുര്‍ആന്‍ അക്കാഡമി), തിരുവമ്പാടി ( മുക്കം ഇസ്്‌ലാമിക് സെന്റര്‍), കുന്ദമംഗലം (കുന്ദമംഗലം ഇസ്്‌ലാമിക് സെന്റര്‍), കോഴിക്കോട് സിറ്റി 25 ന്(കോഴിക്കോട് ഇസ്്‌ലാമിക് സെന്റര്‍), ബേപ്പൂര്‍ 2ന് ( ഫറോക്ക് പേട്ട മുസ്്‌ലിം റിലീഫ് സെന്റര്‍) എന്നി കേന്ദ്രങ്ങളില്‍ നടക്കും.
മണ്ഡലം പരിധിയിലുള്ള സമസ്ത ഭാരവാഹികള്‍ , എസ്.വൈ.എസ് മണ്ഡലം, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാര്‍, എസ്.എം.എഫ് മേഖലാ, പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിമാര്‍, എസ്.കെ.ജെ.എം, മദ്‌റസ മാനേജ്‌മെന്റ് റൈഞ്ച് പ്രസിഡന്റ് സെക്രട്ടറിമാര്‍, എസ്.കെ.എസ്.എസ് എ ഫ് മേഖലാ, ക്ലസ്റ്റര്‍ പ്രസിഡന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് വിളംബര സംഗമങ്ങളില്‍ സംബന്ധിക്കേണ്ടതെന്ന് ജില്ലാ കാംപയിന്‍ സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കവും കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."