HOME
DETAILS

പേര്യ ഹൈസ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന്

  
backup
December 23, 2016 | 12:35 AM

%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b9%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d

പേര്യ: സ്വന്തമായി കെട്ടിടവും സ്ഥലവും ഉണ്ടായിട്ടും പേര്യ ഗവ. ഹൈസ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യം ഉയരുന്നു. 2013ലാണ് സ്വന്തം കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചത്. 320ഓളം കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഗ്രൗണ്ടും പരീശീലകരുമൊന്നും ഇല്ലാത്തതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കായിക മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല. സ്‌കൂളിന് സ്വന്തമായി ഒന്നര ഏക്കറോളം ഭൂമിയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ നന്നേ കുറവാണ്. വിദ്യാര്‍ഥികള്‍ക്ക് അസംബ്ലി ചേരാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമാണ്. കഞ്ഞിപ്പുരയുടെ കാര്യവും ഏറെ പരിതാപകരമാണ്. മരത്തൂണുകളില്‍ കെട്ടി പൊക്കി തകര ഷീറ്റില്‍ തീര്‍ത്ത ഷെഡില്‍ വെറും നിലത്താണ് ഭക്ഷണം പാകം ചെയ്യുന്നത്. സ്‌കുളിന്റെ മുന്‍വശം ചെങ്കുത്തായ കുഴിയാണ് ഇതിനാല്‍തന്നെ വിദ്യാര്‍ഥികള്‍ക്ക് അപകടം സംഭവിക്കുന്നതും പതിവാണ്. നല്ലൊരു മൈതാനമില്ലാത്തതിനാല്‍ തന്നെ കായിക മത്സരങ്ങള്‍ ഒന്നും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ചെങ്കുത്തായ മുന്‍വശം കെട്ടിപ്പൊക്കി മണ്ണ് നിറച്ചാല്‍ അത്യാവശത്തിന് മൈതാനമായി ഉപയോഗിക്കാന്‍ കഴിയും കൂടാതെ അപകടങ്ങളും ഒരുപരിധി വരെ ഒഴിവാകും. സ്‌കൂളിലേക്കുള്ള റോഡിന്റെ പകുതി ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിഭാഗം കാല്‍നടയാത്ര പോലും ചെയ്യാന്‍ കഴിയാത്ത നിലയിലാണ്. സ്‌കൂളിന്റെ അടിസ്ഥാന വികസനങ്ങള്‍ക്കായി ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് പി.ടി.എയുടെയും അധ്യാപകരുടെയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  7 days ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  7 days ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  7 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  7 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  7 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  7 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  7 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  7 days ago