പീഡനം: ബി.ജെ.പി അധ്യാപക സംഘടനാ നേതാവിനെതിരേ കേസെടുത്തു
അത്തോളി: വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി അധ്യാപക സംഘടനാ നേതാവിനെതിരേ പൊലിസ് കേസെടുത്തു.
തലക്കുളത്തൂര്‍ എടക്കര എ.എസ്.വി യു.പി സ്കൂളിലെ അധ്യാപകനായ ടി.എ നാരായണനെ(54) തിരേയാണ് അത്തോളി പൊലിസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ മുമ്പാകെ സ്കൂളിലെ പ്രധാനധ്യാപകനും രണ്ട് വിദ്യാര്‍ഥിനികളും രേഖാമൂലം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. ബി.ജെ.പി അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ടി.എ നാരായണന്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് കുട്ടികള്‍ക്കും ഇയാള്‍ക്കെതിരേ പരാതിയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അധ്യാപകനെതിരേയുള്ള തുടര്‍നടപടികളും പരാതിക്കാരെ മൊഴിയെടുക്കുന്നതും ഇന്ന് ആരംഭിക്കുമെന്ന് അത്തോളി എസ്.ഐ രവീന്ദ്രന് ബാലുശ്ശേരി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."