ഇരുവൃക്കകളും തകരാറിലായ പഴയകാല പത്രപ്രവര്‍ത്തകന്‍ സഹായം തേടുന്നു
പാവറട്ടി: പ്രശസ്ത മാന്ത്രികനും ജോതിശാസ്ത്രപണ്ഡിതനുമായിരുന്ന പരേതനായ പെരുവല്ലൂര്‍ തൂവാനെ ഗോപിനായരുടെ മകന്‍ കെ. ദിനേഷ് കുമാര്‍ ഇരുവൃക്കകളും തകരാറിലായി സഹായം തേടുന്നു. ദീര്‍ഘകാലം പാവറട്ടി മേഖലയിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു. അതിനുശേഷം തൃശൂരില്‍ ഡൈസോം അഡ്‌വര്‍ടൈസിങ് കമ്പനി നടത്തി വരികയായിരുന്നു. 25 വര്‍ഷമായി പ്രമേഹബാധിതനായിരുന്ന ദിനേഷ്‌കുമാര്‍ ഒരു വര്‍ഷത്തിലധികമായി ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുകയാണ്. ഓരോതവണ ഡയാലിസിസിനു പോകുമ്പോഴും മൂവായിരത്തോളം രൂപ ചെലവ് വരുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമാണ് ചികിത്സ നടത്തി വരുന്നത്. പെരുവല്ലൂരിലെ തറവാട്ടു വിഹിതത്തില്‍ നിന്ന് ലഭിച്ച സ്ഥലം വിറ്റാണ് ഇതുവരെ ചികിത്സ ചെയ്തുവന്നത്.
ഏകദേശം എട്ട് ലക്ഷത്തോളം രൂപ ചെലവ് വന്നതിനാല്‍ തുടര്‍ന്നുള്ള ചികിത്സക്കായി പ്രയാസപ്പെടുകയാണ്. മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ ഉദാരമതികളുടെ സഹായ സഹകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഈ പഴയകാല പത്രപ്രവര്‍ത്തകന്‍. കെ. ദിനേഷ് കുമാര്‍, അക്കൗണ്ട് നമ്പര്‍: 20250655441, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പാവറട്ടി ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0013225, ഫോണ്‍: 08592005465.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."